കൊച്ചി: തൃശ്ശൂരിനും ഒല്ലൂരിനും ഇടയിൽ ഗർഡറുകൾ ഘടിപ്പിക്കുന്ന ജോലികൾ നടക്കുന്നതിനാൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിൽ വരും ദിവസങ്ങളിൽ മാറ്റമുണ്ടാകും. മെയ് 26, 27 തീയതികളിലാണ് പണികൾ നടക്കുക. ഈ ദിവസങ്ങളിൽ ഇതുവഴിയുളള എട്ട് പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കി. നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതിന് പുറമെ ചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ.

56370 നമ്പർ എറണാകുളം ഗുരുവായൂർ പാസഞ്ചർ, 56371 നമ്പർ ഗുരുവായൂർ എറണാകുളം പാസഞ്ചർ, 56362 നമ്പർ എറണാകുളം നിലമ്പൂർ പാസഞ്ചർ, 56363 നമ്പർ നിലമ്പൂർ എറണാകുളം പാസഞ്ചർ, 56381 നമ്പർ എറണാകുളം കായംകുളം പാസഞ്ചർ, 56382 നമ്പർ കായംകുളം എറണാകുളം പാസഞ്ചർ, 56377 നമ്പർ ആലപ്പുഴ കായംകുളം പാസഞ്ചർ, 56380 നമ്പർ കായംകുളം എറണാകുളം പാസഞ്ചർ.

ഭാഗികമായി റദ്ദാക്കിയവ

പുലർച്ചെ 6.45 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന 16305 എറണാകുളം കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും തൃശ്ശൂരിനും ഇടയിൽ സർവ്വീസ് നടത്തില്ല. തൃശൂരിൽ നിന്ന് ട്രെയിൻ 8.10 ന് യാത്ര ആരംഭിക്കും.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് സർവ്വീസ് നടത്തുന്ന 12076 നമ്പർ ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. 12075 കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ് കോഴിക്കോടിനും തൃശ്ശൂരിനും ഇടയിൽ സർവ്വീസ് നടത്തില്ല. ഇത് എറണാകുളം ജംങ്ഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തും.

വൈകിട്ട് നാലിന് പാലക്കാട് നിന്നും പുനലൂരിലേക്ക് പുറപ്പെടുന്ന പാലരുവി എക്‌സ്പ്രസ് പാലക്കാടിനും ആലുവയ്ക്കും ഇടയിൽ സർവ്വീസ് നടത്തില്ല. ആലുവയിൽ നിന്ന് വൈകിട്ട് 6.27 ന് പുറപ്പെടും. പുനലൂരിൽ നിന്ന് പാലക്കാടേക്കുളള പാലരുവി എക്‌സ്പ്രസ് ആലുവയിൽ യാത്ര അവസാനിപ്പിക്കും. 16302 വേണാട് എക്‌സ്പ്രസ് അങ്കമാലിക്കും ഷൊർണൂർ ജംങ്ഷനും ഇടയിൽ സർവ്വീസ് നടത്തില്ല. 16301 നമ്പർ വേണാട് എക്‌സ്‌പ്രസ് അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വൈകിട്ട് 3.55 ന് യാത്ര തിരിക്കും.

വൈകി പുറപ്പെടുന്ന ട്രെയിനുകൾ

പുലർച്ചെ രണ്ട് മണിക്ക് നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന 16606 നമ്പർ ഏറനാട് എക്‌സ്പ്രസ് 100 മിനിറ്റ് വൈകി മാത്രമേ പുറപ്പെടൂ. ഈ ട്രെയിൻ എറണാകുളത്തിനും പുതുക്കാടിനും ഇടയിൽ 80 മിനിറ്റ് താമസിക്കും.

ആലപ്പുഴയിൽ നിന്നും ധൻബാധ് വരെ പോകുന്ന 13352 നമ്പർ ട്രയിൻ രണ്ട് മണിക്കൂർ വൈകി മാത്രമേ പുറപ്പെടൂ. ഈ ട്രെയിൻ എറണാകുളത്തിനും പുതുക്കാടിനും ഇടയിൽ രണ്ട് മണിക്കൂർ വരെ നിർത്തിയിടും.

രാവിലെ 9.10 ന് എറണാകുളത്ത് നിന്നും കെഎസ്ആർ ബെംഗളൂരുവിലേക്ക് പോകുന്ന ട്രെയിൻ രാവിലെ 11.40 ന് മാത്രമേ പുറപ്പെടൂ. 56365 നമ്പർ ഗുരുവായൂർ എടമൺ പാസഞ്ചർ 50 മിനിറ്റ് വൈകി മാത്രമേ യാത്ര ആരംഭിക്കൂ.

തിരുവനന്തപുരത്ത് നിന്ന് മുംബൈ സിഎസ്‌ടി റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന 16332 നമ്പർ എക്‌സ്പ്രസ് ട്രെയിൻ ഒരു മണിക്കൂർ വൈകി മാത്രമേ പുറപ്പെടൂ. ഈ ട്രെയിൻ എറണാകുളത്തിനും പുതുക്കാടിനുമിടയിൽ 80 മിനിറ്റ് നേരം വരെ നിർത്തിയിടും.

എറണാകുളത്തിനും പുതുക്കാടിനും ഇടയിൽ വൈകിയോടുന്ന ട്രെയിനുകൾ

നാഗർകോവിൽ-മംഗലാപുരം പരശുറാം എക്‌സ്പ്രസ് 80 മിനിറ്റ് വൈകും. തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്കുളള ശബരി എക്‌സ്‌പ്രസ് എറണാകുളം പിന്നിട്ടാൽ 60 മിനിറ്റ് വൈകും. എറണാകുളത്ത് നിന്ന് നിസാമുദ്ദീനിലേക്കുളള മംഗള ലക്ഷദ്വീപ് എക്‌‍സ്‌പ്രസ് 30 മിനിറ്റ് വൈകും
കൊച്ചുവേളി-ഛണ്ഡിഗഡ് സമ്പർക്കക്രാന്തി എക്‌സ്‌പ്രസ് 45 മിനിറ്റ് വൈകും. തിരുനെൽവേലി-ബിലാസ്‌പൂർ വീക്ക്‌ലി എക്‌സ്പ്രസ് 140 മിനിറ്റ് വൈകും. കൊച്ചുവേളി -ലോകമാന്യതിലക് ഗരീബ്‌രഥ് എക്‌സ്‌പ്രസ് 45 മിനിറ്റ് വൈകും.

അധിക സ്റ്റോപ്പ്

22646 തിരുവനന്തപുരം – ഇൻഡോർ അഹല്യനഗരി വീക്ക്‌ലി എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളത്തിനും ഇടയിൽ എല്ലാ സ്റ്റേഷനുകളിലും മെയ് 26 ന് സ്റ്റോപ് അനുവദിച്ചു. 12512 നമ്പർ തിരുവനന്തപുരം ഗൊരഖ്‌പൂർ രപ്‌തിസാഗർ എക്‌സ്പ്രസിന് മെയ് 27 ന് കായംകുളം മുതൽ എറണാകുളം വരെയുളള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.