കൊച്ചി: റെയിൽപാതകളിൽ സുരക്ഷ മുൻനിർത്തി കൂടുതൽ ലൈൻ ബ്ലോക്കുകൾ ഏർപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ 14 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ തൃശ്ശൂരിലെ ഒല്ലൂർ ഭാഗത്താണ് പ്രധാനമായും ബ്ലോക്കുകൾ റദ്ദാക്കിയത്.

ഇതുമൂലം ഒന്നര മണിക്കൂർ വരെ ട്രെയിനുകൾ വൈകിയോടും എന്നാണ് അറിയിച്ചിരിക്കുന്നത്. ഏഴ് ജോഡി പാസഞ്ചർ ട്രെയിനുകളും മെമു ട്രെയിനുകളാണ് തോറ്റത്.  ജൂലൈ 22 വരെയുളള അഞ്ച് ഞായറാഴ്‌ചകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

റദ്ദാക്കിയ ട്രെയിനുകൾ ഇവ

56370 നമ്പർ എറണാകുളം ഗുരുവായൂർ പാസഞ്ചർ

56375 ഗുരുവായൂർ എറണാകുളം പാസഞ്ചർ

56373 ഗുരുവായൂർ തൃശ്ശൂർ പാസഞ്ചർ

56374 തൃശ്ശൂർ ഗുരുവായൂർ പാസഞ്ചർ

56377 ആലപ്പുഴ കായംകുളം പാസഞ്ചർ

56380 കായംകുളം എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി)

56381 എറണാകുളം കായംകുളം പാസഞ്ചർ  (ആലപ്പുഴ വഴി)

56382 കായംകുളം എറണാകുളം പാസഞ്ചർ

56387 എറണാകുളം കായംകുളം പാസഞ്ചർ (കോട്ടയം വഴി)

56388 കായംകുളം എറണാകുളം പാസഞ്ചർ (കോട്ടയം വഴി)

66308 കൊല്ലം എറണാകുളം മെമു (കോട്ടയം)

66309 എറണാകുളം കൊല്ലം മെമു (ആലപ്പുഴ)

66611 പാലക്കാട് എറണാകുളം മെമു

66612 എറണാകുളം പാലക്കാട് മെമു

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ