/indian-express-malayalam/media/media_files/2025/11/09/saji-cherian-in-varthamanam1-2025-11-09-12-53-52.jpg)
Saji Cherian in Varthamanam Podcast
Saji Cherian in Varthamanam Podcast: ഭരണഘടനയെ സംബന്ധിച്ചുള്ള ചില പരമാർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം തന്നെ രാജിവെക്കേണ്ട വന്നയാളാണ് സജി ചെറിയാൻ. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മന്ത്രിയെന്ന് നിലയിൽ അത്തരമൊരു കാര്യം താൻ പറയാൻ പാടില്ലായിരുന്നുവെന്ന് തുറന്നുപറയുകയാണ് സജി ചെറിയാൻ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് വർത്തമാനത്തിലാണ് മന്ത്രി ഇക്കാര്യം തുറന്നുപറഞ്ഞത്.
ഭരണഘടനയോട് അങ്ങേയറ്റം വിധേയത്വവും ബഹുമാനവും വെച്ചുപുലർത്തുന്ന ആളാണ് താനെന്നും എന്നാൽ തന്റെ പ്രസംഗത്തെ പ്രതിപക്ഷം ദുർവ്യാഖാനം ചെയ്യുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. താൻ പറഞ്ഞതിന്റെ അന്തസത്തയെ തിരിച്ചറിയാതെ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയായിരുന്നെന്നും സജി ചെറിയാൻ പറഞ്ഞു.
Also Read:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പറ്റില്ല; സമഗ്ര സിനിമാനയം ഉടൻ: സജി ചെറിയാൻ
"ഭരണഘടന സംരക്ഷിക്കപ്പെടണം. ഭരണഘടന ഉള്ളതുകൊണ്ടാണ് രാജ്യം നിലനിൽക്കുന്നത്. എന്നാൽ ഭരണഘടനയെ ദുർവ്യാഖാനം ചെയ്തുകൊണ്ട് രാജ്യത്ത് ഭരണഘടന ഉറപ്പാക്കുന്ന മതനിരപേക്ഷത ചിലർ നഷ്ടമാക്കുന്നു. ഇതാണ് താൻ പറഞ്ഞത്. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും മതനിരപേക്ഷതയും ഇന്ന് കുന്തവും കുടചക്രവുമായി മാറുന്നോയെന്നാണ് താൻ ചോദിച്ചത്. പ്രസംഗത്തിനിടയിൽ ഒരു നാടൻ ശൈലി കയറിവന്നതാണ്. മന്ത്രിയെന്ന് നിലയിൽ ഈ ശൈലി ഉപയോഗിച്ചത് ശരിയാണോയെന്ന് ചോദിച്ചാൽ അല്ലായെന്നാണ് വാസ്തവം"- സജി ചെറിയാൻ പറഞ്ഞു.
Also Read:അമിതപ്രഖ്യാപനങ്ങൾ താൻ നടത്താറില്ല: കെഎൻ ബാലഗോപാൽ
തന്റെ വാദത്തെ ഭരണഘടനാ വിദ്ഗധർ ഉൾപ്പടെ സാധുകരിച്ചതാണെന്നും മന്ത്രി പറഞ്ഞു. ഭരണഘടന സംരക്ഷിക്കേണ്ടതിനെപ്പറ്റിയാണ് താൻ സംസാരിച്ചതെന്നും അക്കാര്യത്തിൽ കുറ്റബോധമില്ലെന്നും എന്നാൽ സംസാര ശൈലി ഒഴിവാക്കേണ്ടതായിരുന്നെന്നും സജി ചെറിയാൻ കൂട്ടിചേർത്തു.
Also Read:വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തും; വിഡി സതീശൻ പിണറായിയുടെ ഐശ്വര്യം: വെള്ളാപ്പള്ളി നടേശൻ
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കുമെന്നല്ലാതെ ബിജെപിയ്ക്ക് സീറ്റുകൾ ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. ക്രൈസ്തവ വിഭാഗത്തിനിടയിൽ സിപിഎമ്മിന് മുമ്പൊരിക്കലും ഇല്ലാത്ത തരത്തിൽ നിർണായക സ്വാധീനമുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ചില നേതാക്കൾ ബിജെപിയിൽ പോകുന്നത് അധികാരം നോക്കി മാത്രമാണ്. എന്നാൽ ജോർജ് കുര്യന്റെ കാര്യത്തിൽ സ്ഥിതി വിത്യാസമാണ്. അയാൾ ചെറുപ്പം മുതൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചയാളാണെന്നും സജി ചെറിയാൻ പറഞ്ഞു.
ന്യൂനപക്ഷത്തെയും ഭൂരുപക്ഷത്തെയും ഒന്നിച്ചുകൊണ്ടുപോകാനാണ് സിപിഎം ശ്രമിക്കുന്നത്. സമുദായം, ജാതി, വിശ്വാസം എന്നിവയെല്ലാം യാഥാർഥ്യമാണ്. ഈ യാഥാർഥ്യം അംഗീകരിച്ച് അവരുമായി ചേർന്നുപോകാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് രാഷ്ട്രീയ നയത്തിൽ വെള്ളം ചേർക്കുകയല്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Read More: യുഡിഎഫിൽ ഭിന്നതയില്ല; തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സീറ്റ് വിഭജനം: രമേശ് ചെന്നിത്തല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us