കോട്ടയം ജില്ലയിൽ കടുത്ത നിയന്ത്രണം; ഹോട്ട്‌സ്‌പോട്ടുകൾ അറിയാം

സംസ്ഥാനത്ത് ആറ് ജില്ലകൾ റെഡ് സോണിൽ

Kottayam District, കോട്ടയം ജില്ല, Curfew in Kottayam,കോട്ടയം ജില്ലയിൽ നിരോധനാജ്ഞ, lockdown, migrated workers protest at Changanassery Payippat, പായിപ്പാട്ട് ലോക്ക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികൾ, കൊറോണ വൈറസ്, Migrating employees, coronavirus india coronavirus update coronavirus in india coronavirus kerala coronavirus news world coronavirus, iemalayalam, ഐഇ മലയാളം

കോട്ടയം: കോവിഡ്-19 ന്റെ വ്യാപനം കോട്ടയം ജില്ലയിൽ സ്ഥിതി സങ്കീർണമാക്കുന്നു. ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ ആറ് ദിവസത്തിനിടെ ജില്ലയിൽ 17 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം ജില്ലയെ റെഡ് സോണിലേക്ക് മാറ്റിയിട്ടുണ്ട്. ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

ഹോട്ട്‌സ്‌പോട്ടുകൾ ഏതെല്ലാം?

രോഗവ്യാപനത്തിനു സാധ്യതയുള്ള മേഖലകളാണ് ഹോട്ട്‌സ്‌പോട്ടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ വിജയപുരം, മണർകാട്, അയർക്കുന്നം, പനച്ചിക്കാട്, അയ്‌മനം, വെള്ളൂർ, തലയോലപറമ്പ്, മേലുകാവ് ഗ്രാമപഞ്ചായത്തുകൾ ഹോട്ട്‌സ്‌പോട്ടുകളാണ്. ചങ്ങനാശേരി മുൻസിപാലിറ്റിയിലെ 33-ാം വാർഡ്, കോട്ടയം മുൻസിപാലിറ്റിയിലെ 2, 16, 18, 20, 29, 36, 37 വാർഡുകളും ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളാണ്.

Read Also: കോവിഡ്-19 ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു; മരണം 2.08 ലക്ഷത്തിലധികം

ഹോട്ട്‌സ്‌പോട്ടിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

മേയ് മൂന്ന് വരെ ഹോട്ട്‌സ്‌പോട്ടുകളിൽ സമ്പൂർണ അടച്ചുപൂട്ടൽ തുടരും. ജനങ്ങൾ ഒത്തുചേരുന്ന എല്ലാ പരിപാടികൾക്കും വിലക്ക്. റെഡ് സോണിലെ കണ്ടയ്‌ൻമെന്റ് സോണുകളിലെ (ഹോട്ട്‌സ്‌പോട്ടുകളിൽ പൊലീസ് മാർക് ചെയ്‌ത സ്ഥലങ്ങളാണ് കണ്ടയ്‌ൻമെന്റ് സോണുകൾ) ജനങ്ങൾ വീടിനു പുറത്തിറങ്ങരുത്. കണ്ടയ്‌ൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങൾ, ഭക്ഷ്യ വസ്‌തുക്കൾ, മരുന്നുകൾ എന്നിവ സന്നദ്ധ സേവകർ വീട്ടിലെത്തിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറും. ഇതിനായി ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കും. കണ്ടയ്‌ൻമെന്റ് സോണുകൾ അല്ലാത്ത ഹോട്ട്‌സ്‌പോട്ടുകളിൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോൾ ജനങ്ങൾ നിർബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ഹോട്ട്‌സ്‌പോട്ടുകളിൽ അവശ്യ സർവീസുകൾ രാവിലെ 11 മുതൽ അഞ്ച് വരെ മാത്രമേ ലഭ്യമാകൂ. പെട്രോൾ പമ്പുകൾ അടക്കം കൃത്യം അഞ്ചിന് അടയ്ക്കണം. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി ഇല്ല.

ഇടുക്കിയിലും അതീവ ജാഗ്രത

ഇടുക്കി ജില്ലയിലും കടുത്ത നിയന്ത്രണങ്ങൾ. വണ്ടൻമേട്, ഇരട്ടയാർ എന്നിവിടങ്ങൾ ഹോട്ട്‌സ്‌പോട്ടുകളാണ്. ഇടുക്കി ജില്ലയും റെഡ് സോണിലാണ്. ഇതോടെ സംസ്ഥാനത്തെ ആകെ റെഡ് സോണുകളുടെ എണ്ണം ആറായി.

റെഡ് സോൺ ജില്ലകൾ ഏതൊക്കെ?

1.കാസർഗോഡ്
2.കണ്ണൂർ
3.കോഴിക്കോട്
4.മലപ്പുറം
5.കോട്ടയം
6.ഇടുക്കി

പരിശോധന വർധിപ്പിക്കും

കോവിഡ് പരിശോധന വർധിപ്പിക്കാനുള്ള നടപടിയുമായി കേരളം. പൊതുമേഖലാ സ്ഥാപനമായ എച്ച്‌എൽഎൽ ലൈഫ്കെ‌യറിൽ നിന്ന് ഒരുലക്ഷം ആന്റിബോഡി പരിശോധന കിറ്റുകൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കേരളം. യുഎസ് കമ്പനിയിൽ നിന്നും ഒരു ലക്ഷം കിറ്റുകളും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്എൽഎൽ നൽകിയ നൂറ് സാംപിൾ കിറ്റുകളുടെ ഗുണനിലവാര പരിശോധന പബ്ലിക് ഹെൽത് ലാബിൽ നടക്കുകയാണ്. ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരിക്കും കോവിഡ് പരിശോധന വർധിപ്പിക്കുക. ഗുണനിലവാരം ഉറപ്പിച്ച ശേഷം ഒരു ലക്ഷം കിറ്റുകൾ വാങ്ങാനാണ് തീരുമാനം. ഓർഡൽ നൽകിയാൽ ഏഴ് ദിവസത്തിനകം കിറ്റുകൾ ലഭ്യമാകും. യുഎസിൽ നിന്നുള്ള കിറ്റുകളും ഒരാഴ്‌ചക്കുള്ളിൽ എത്തിയേക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Red zone in kerala hot spots coronavirus covid

Next Story
ഒരു ലക്ഷം ആന്റിബോഡി കിറ്റുകൾ വാങ്ങും; കോവിഡ് പരിശോധന വർധിപ്പിക്കാൻ കേരളംCoronavirus, Covid-19, കൊറോണ വൈറസ്, കോവിഡ്-19, cases in India, Indian death toll, ഇന്ത്യയിലെ കണക്കുകൾ, iemalaylam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express