Latest News

ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; വയനാട്ടില്‍ മണ്ണിടിച്ചില്‍, ജാഗ്രതാ നിര്‍ദേശം

വയനാട്ടിൽ മഴ ശക്തമായതോടെ  കാരാപ്പുഴ, ബാണാസുര സാഗർ ഡാം  എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. മലബാര്‍ മേഖലയിലാണ് മഴ ശക്തി പ്രാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയില്‍ പല ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍. വയനാട്ടില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം ഇന്ന് അവധിയാണ്. കെടുതികൾക്ക് സാധ്യതയുള്ളതിനാൽ   അധികൃതർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

വയനാട്ടിൽ മഴ ശക്തമായതോടെ  കാരാപ്പുഴ, ബാണാസുര സാഗർ ഡാം  എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുന്നു. ഈ വർഷം കാലവർഷം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടിയ  ജല നിരപ്പിലേക്കാണ് എത്തുന്നത്. 12 മണിക്ക്  767.50 മീറ്ററാണ് ജലനിരപ്പ് .  773.90 മീറ്റർ എത്തിയാൽ മാത്രമെ  ഷട്ടർ തുറക്കുകയുള്ളൂവെന്ന്  ഡാം അധികൃതർ   അറിയിച്ചു. മഴയുടെ തോത് ഇപ്പോൾ ഉള്ളതിനേക്കാൾ ഉയർന്നാൽ മാത്രമേ ഡാം തുറക്കേണ്ട അവസ്ഥ വരൂ എന്നാണ് അനുമാനം. എന്നാൽ, ജില്ലാ ഭരണകൂടം കാര്യങ്ങൾ സസൂക്ഷമം വീക്ഷിക്കുന്നുണ്ട്.

Read Also: ഒരു രൂപയുടെ കടം ബാക്കിയാക്കി സുഷമ യാത്രയായി; മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഫോണില്‍ സംസാരിച്ചു

വയനാട്ടിൽ വെളളം കയറിയും മണ്ണിടിഞ്ഞും പലയിടത്തും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മീനങ്ങാടി പഞ്ചായത്ത് കൃഷ്ണഗിരി വില്ലേജിലെ എട്ട് കുടുംബങ്ങളെ വെളളം കയറിയതിനെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ചു. മേല്‍മുറി കുറിച്യാര്‍മലയില്‍ കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞു. ജനവാസ പ്രദേശമല്ലാത്തതിനാല്‍ ആളപായം ഇല്ല. പിണങ്ങോട് നാട്ടിപ്പാറ കാഞ്ഞിരക്കുന്നത്ത് നാസറിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മാനന്തവാടി-കരിന്തിരികടവ് ബംഗ്ലാവ് കുന്ന് കോളനി റോഡ് പൂര്‍ണ്ണമായും പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു. കല്ലോടി-കൊച്ചാട്ടുവയല്‍ റോഡിലേക്ക് മരം മറിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു. ജില്ലയുടെ പലയിടത്തും റോഡുകളിലേക്ക് വെളളം കയറി തുടങ്ങിയിട്ടുണ്ട്.

വ്യാഴാഴ്ച (നാളെ) മൂന്ന് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിലാണ് അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. തൃശൂരിലും എറണാകുളത്തും ഇന്നലെ രാത്രി ഭേദപ്പെട്ട നിലയിൽ മഴ ലഭിച്ചു. തൃശൂരിൽ കോൾ പാടങ്ങളിൽ വലിയ തോതിൽ വെള്ളം കയറിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Red alert heavy rain weather wayanadu malabar region alert

Next Story
തെളിവുകള്‍ ശ്രീറാം കൊണ്ടുവരുമെന്ന് കരുതിയോ? പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനംSriram Venkitaraman, devikulam sub collector
The moderation of comments is automated and not cleared manually by malayalam.indianexpress.com