scorecardresearch

Kerala Lottery Tickets Sales: 50 ലക്ഷം കടന്ന് ക്രിസ്മസ് പുതുവത്സര ബമ്പർ; ടിക്കറ്റ് വിൽപനയിൽ റെക്കോർഡ്

Kerala Lottery Festive Season Sales: ഏറ്റവും കൂടുതല്‍ വിൽപന നടന്നത്‌ പാലക്കാട്‌ ജില്ലയിലാണ്‌. ഇതുവരെ 12,20,520 ടിക്കറ്റുകളാണ്‌ വിറ്റത്‌. രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ ജില്ലയില്‍ 5,44,340 ടിക്കറ്റുകളാണ്‌ വിറ്റത്‌

Kerala Lottery Festive Season Sales: ഏറ്റവും കൂടുതല്‍ വിൽപന നടന്നത്‌ പാലക്കാട്‌ ജില്ലയിലാണ്‌. ഇതുവരെ 12,20,520 ടിക്കറ്റുകളാണ്‌ വിറ്റത്‌. രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ ജില്ലയില്‍ 5,44,340 ടിക്കറ്റുകളാണ്‌ വിറ്റത്‌

author-image
WebDesk
New Update
lottery

Christmas bumper lottery 2025 sales

 Lottery Tickets Record Sales in Kerala: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വിൽപന. ഇതിനകം വിൽപന 50 ലക്ഷം കടന്നു. ഇതുവരെ 51,66,810 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വിൽപനന 47,65,650 ആയിരുന്നു.

Advertisment

ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ് പുതുവത്സര ബമ്പറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. നറുക്കെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ ടിക്കറ്റിന് ആവശ്യക്കാർ ഏറിവരികയാണ്. ഇത് കണക്കിലെടുത്ത് അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി വിപണിയിലെത്തിച്ചിരുന്നു. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 

Also Read: പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചത് 118 പേർ

ഏറ്റവും കൂടുതല്‍ വിൽപന നടന്നത്‌ പാലക്കാട്‌ ജില്ലയിലാണ്‌. ഇതുവരെ 12,20,520 ടിക്കറ്റുകളാണ്‌ വിറ്റത്‌. രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ ജില്ലയില്‍ 5,44,340 ടിക്കറ്റുകളാണ്‌ വിറ്റത്‌. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത്‌ 5,15,090 ടിക്കറ്റുകളുടെ വിൽപന നടന്നു. കഴിഞ്ഞ തവണ നാലാം സ്ഥാനത്തുണ്ടായിരുന്ന എറണാകുളത്തിനെ അട്ടിമറിച്ച്‌ 3,34,910 ടിക്കറ്റുകള്‍ വിറ്റ കൊല്ലം ജില്ല നാലാം സ്ഥാനത്തും 3,11,780 ടിക്കറ്റുകളുടെ വിൽപനയോടെ കണ്ണൂര്‍ ജില്ല അഞ്ചാം സ്ഥാനത്തുമാണ്‌.   

Also Read:ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക ദിനം; പത്മകുമാർ ഉൾപ്പടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

ക്രിസ്മസ് പുതുവത്സര ബമ്പർ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും, നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം  20 പേർക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. പത്ത് സീരീസുകളിലായുള്ള ടിക്കറ്റിൽ ബമ്പർ സമ്മാനം ലഭിക്കാതെ പോയ മറ്റ് ഒൻപത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള ഒൻപത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.

Also Read: ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിൽ തുടരും

കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990  സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന്റെ സവിശേഷത. BR 107 നമ്പർ ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. 400 രൂപയാണ് ഓരോ ടിക്കറ്റിന്റെയും വില. നറുക്കെടുപ്പ് 2026 ജനുവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോർഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിൽ നടക്കും.

Read More: കേന്ദ്രവിമർശനം ഗവർണർ വിഴുങ്ങി, സഭയിൽ തിരുത്തി മുഖ്യമന്ത്രി; നയപ്രഖ്യാപനത്തിൽ നാടകീയ നീക്കങ്ങൾ

Christmas New Year Bumper

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: