Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: തിരുവനന്തപുരം: ഓണം ബംപർ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടിക്കറ്റ് വിൽപന പൊടിപൊടിക്കുകയാണ്. സെപ്റ്റംബർ 18 നാണ് ഓണം ബംപർ നറുക്കെടുപ്പ്. അച്ചടിച്ച തിരുവോണം ബംബര്‍ ടിക്കറ്റ് 89.06 ശതമാനവും വിറ്റഴിഞ്ഞു. 60 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഇതില്‍ 53,76,000 ടിക്കറ്റുകളും വിറ്റു. ഇത്രയും ടിക്കറ്റ് വിറ്റതിലൂടെ സര്‍ക്കാരിനു കിട്ടിയത് 215.04 കോടി രൂപയാണെന്ന് മാതൃഭൂമി ഡോട്.കോം റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഓണം ബംബര്‍ ടിക്കറ്റ് വില്‍പ്പന വഴി സര്‍ക്കാരിനു 124.5 കോടി രൂപയാണ് കിട്ടിയത്. 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അന്നു ടിക്കറ്റു വില 300 രൂപയായിരുന്നു. ഇത്തവണ 60 ലക്ഷത്തിൽ ബാക്കിയുള്ള ടിക്കറ്റുള്‍ കൂടി വിറ്റഴിച്ചാല്‍ സര്‍ക്കാര്‍ ഖജനാവിലെത്തുന്ന മൊത്തം തുക 240 കോടി രൂപയാണ്. ഇത്തവണ ടിക്കറ്റ് വില 500 രൂപയായിട്ടും ഓണം ബംപർ ടിക്കറ്റ് വിൽപനയിൽ കുറവുണ്ടാക്കാൻ കഴിഞ്ഞില്ല.
25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു പ്രത്യേകത. നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേർക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്കും നൽകും. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.
Read Here
- Kerala Lottery Thiruvonam Bumper: ഓണം ബംപർ ലോട്ടറി ഷെയർ ഇട്ട് വാങ്ങുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- Kerala Lottery Thiruvonam Bumper 2022: തിരുവോണം ബംപറിനെക്കുറിച്ച് അറിയേണ്ടതെല്ലാം
- Kerala Lottery Thiruvonam Bumper 2022: ഓണം ബംപർ: ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം അഞ്ചു കോടി; മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി വീതം
- Kerala Lottery Thiruvonam Bumper: ഓണം ബംപർ ഒന്നാം സമ്മാനം 25 കോടി, അടിച്ചാൽ കയ്യിൽ കിട്ടുന്നത് എത്ര?