തിരുവനന്തപുരം: ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ബിവറേജസ് കോര്പ്പറേഷന്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്.
ഈ വര്‍ഷത്തെ വരുമാനത്തില്‍ 32 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൊല്ലത്തെ ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിലാണ് ഇക്കുറി കൂടുതല്‍ മദ്യവിൽപ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യവില്പ്പനെയാണ് ഔട്ട്ലെറ്റ് വഴി നടന്നത്.
സംസ്ഥാനത്ത് ആശ്രാമം അടക്കം നാല് ബെവ്കൊ ഔട്ട്ലെറ്റുകളിൽ ഒരു കോടിയിലേറെ രൂപയുടെ മദ്യവില്‍പ്പന നടന്നത്. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ എന്നിവയാണ് മറ്റ് മൂന്ന് ഔട്ട്ലെറ്റുകള്.
ഇത്തവണ തിരുവോണത്തിന് ബെവ്കൊ ഔട്ട്ലറ്റുകള്‍ക്ക് പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ ഉത്രാടനാളില്‍ സംസ്ഥാനത്തുടനീളമുള്ള ഔട്ട്ലറ്റുകളില് വന്‍ തിരിക്ക് അനുഭവപ്പെട്ടിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേകം കൗണ്ടറുകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.