Latest News

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്താന്‍ ശുപാര്‍ശ

സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും നിര്‍ദേശിച്ച് 11-ാം ശമ്പള പരിഷ്കരണ കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറി

lockdown, working of government offices, kerala, regulations, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 വയസാക്കി ഉയര്‍ത്തണമെന്ന് ശുപാര്‍ശ. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും നിര്‍ദേശിച്ച് 11-ാം ശമ്പള പരിഷ്കരണ കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറി. ഒബിസി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മാറ്റി സംവരണത്തിന്റെ 20 ശതമാനം പ്രസ്തുത വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചാക്കി കുറയ്ക്കണം എന്നതാണ് മറ്റൊരു പ്രധാന ശുപാര്‍ശ. ഒരു പ്രവൃത്തി ദിവസം നഷ്ടപ്പെടുന്നതിന് പരിഹാരമായി ജോലി സമയം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ 5.30 വരെയാക്കി ദീര്‍ഘിപ്പിക്കണം. വര്‍ഷത്തിലെ അവധി ദിവസങ്ങള്‍ 12 ആക്കി ചുരുക്കാനും നിര്‍ദേശമുണ്ട്.

ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങള്‍ക്ക് മാത്രമേ പ്രാദേശിക അവധി നല്‍കാവു. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. വര്‍ക്ക് ഫ്രം ഹോമിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വകുപ്പിലും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍ കണ്ടെത്തുകയും ഉദ്യോഗസ്ഥര്‍ക്ക് മാറി മാറി അവസരങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഭരണരംഗത്ത് കാര്യക്ഷമതയാണ് ആവശ്യം. സാധാരണക്കാരന്റെ പ്രശ്നം മനസിലാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണം. മര്യാദയോടുള്ള സമീപനമാണ് ആവശ്യം. പിഎസ്സി റിക്രൂട്ട്മെന്റ് നടപടികള്‍ വേഗത്തിലാക്കുക, ചിലവ് കുറയ്ക്കുന്നതിനായി പിഎസ്സി അംഗങ്ങളുടെ എണ്ണം കുറയ്ക്കുക. കാലികമായ മാറ്റങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്കരിക്കാനും ശുപാര്‍ശയുണ്ട്.

സര്‍ക്കാര്‍ സ്കൂളുകളിലെ ഒഴിവുകള്‍ സംബന്ധിച്ച് ഏറ്റവും പ്രചാരമുള്ള രണ്ട് ദിനപത്രങ്ങളിലും വിദ്യാഭ്യാസ വകുപ്പിന്റേയും സ്കൂളിന്റേയും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം. ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന സമിതിയിൽ മാനേജ്മെന്റ്, യൂണിവേഴ്സിറ്റി, സർക്കാർ പ്രതിനിധികൾ ഉണ്ടായിരിക്കണം.

നിയമനത്തിനായുള്ള അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകർത്തണം. നിയമനം സംബന്ധിച്ച പരാതികൾ പരിശോധിക്കാനായി ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജസ്റ്റിസിനെ ഓംബുഡ്സ്മാനായി നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

Also Read: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം; ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് സ്റ്റോക്കില്ല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Recommendation to increase pension age of government staff

Next Story
സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം; ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് സ്റ്റോക്കില്ലcovid, covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com