Rebuilding Kerala: തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംസ്ഥാനത്തെ എല്ലാ എംപിമാരും എംഎല്‍എമാരും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും സംഭാവന ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷൻ​ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍ അഭ്യര്‍ത്ഥിച്ചു.

താന്‍ ഈ തുക നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ജനപ്രതിനിധികൾ ഇത്തരം കാര്യങ്ങളിൽ​ മാതൃകയാകണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജീവനക്കാരോടും മറ്റുള്ളവരോടും ഒരു മാസത്തെ ശമ്പളമാണ് സംഭാവനയായി നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ജനപ്രതിനിധികളാണ് അവര്‍ക്ക് മാതൃക കാട്ടേണ്ടതെന്നും വിഎസ് പറഞ്ഞു.

പ്രളയക്കെടുതിയിൽ​ പെട്ടുഴലുന്ന കേരളത്തെ പുനർനിർമ്മിക്കാൻ എല്ലാവരും ഒരു മാസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. മാസം മൂന്ന് ദിവസത്തെ ശമ്പളം വീതം പത്ത് മാസം കൊണ്ട് നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ എത്തിയത് 713 കോടി

ഇതേ സമയം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കുളള ധനസഹായം എഴുന്നൂറ് കോടി രൂപ കവിഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ