Rebuilding Kerala: പ്രളയം തകർത്തെറിഞ്ഞ് ഒഴുകി പോയപ്പോഴും ജീവതത്തിന്റെ നിറം കെടുത്താൻ ഒരു ദുരന്തത്തിനും കഴിയില്ലെന്ന് മലയാളികൾ ഓരോ ദിനവും ഓർമ്മപ്പെടുത്തുന്നു. തങ്ങളുടെ സർഗാത്മകതകയുടെ താളവും നിറവും കൊണ്ട് അവർ ദുരിതക്കയത്തിൽ നിന്നും സാധാരണ ജീവിതത്തിലേയ്ക്ക് ചുവട് വെയ്ക്കുന്നു.

പാട്ടും ഡാൻസും ചിത്രം വരയുമൊക്കെയായി ദുരിതാശ്വാസ ക്യാംപുകൾ അതിജീവിനത്തിന്റെ സ്നേഹമന്ത്രമാകുകയാണ്. നഷ്ടബോധത്തിന്റെ വിറങ്ങലിച്ച മനസ്സുകളെ മറികടന്ന് പ്രതീക്ഷയുടെ നല്ല നാളെകളെയാണ് ഈ​ കൂട്ടായ്മകളുും ദുരിതാശ്വാസ ക്യാംപുകളും കാണിച്ചു തരുന്നത്. ഒരു ആയുഷ്ക്കാലത്തെ മുഴുവനും കൊണ്ടുപോയ പ്രളയത്തോടും എല്ലാം നഷ്ടമായ ആ ദിനങ്ങളും നിരാശയുടെ പടുകുഴിയിൽ ആരെയും തളളിയിടുന്ന കാലത്ത് അതിനെ പ്രായ വ്യത്യാസമില്ലാതെ പാട്ടും ഡാൻസും വരയുമൊക്കെയായി ക്യാംപുകളിൽ ഇവർ മറികടക്കുന്നു. ‘അതിജീവിക്കും ഞങ്ങൾ’ എന്ന് മലയാളിയുടെ ദുരന്തത്തിൽ സന്തോഷിക്കുന്നവരോട് അവർ അതേ നാണയത്തിൽ പ്രതീക്ഷയുടെ തുരുത്തുകൾ വരച്ച് മറുപടി പറയുന്നു.

 Rebuilding Kerala Colours of Hope, children's paitings from Relief Camp at Karthikappally Kuttanadu:  Rebuilding Kerala Colours of Hope, children's paitings from Relief Camp at Karthikappally Kuttanadu:  Rebuilding Kerala Colours of Hope, children's paitings from Relief Camp at Karthikappally Kuttanadu:  Rebuilding Kerala Colours of Hope, children's paitings from Relief Camp at Karthikappally Kuttanadu:  Rebuilding Kerala Colours of Hope, children's paitings from Relief Camp at Karthikappally Kuttanadu:

 Rebuilding Kerala Colours of Hope, children's paitings from Relief Camp at Karthikappally Kuttanadu:

വയനാട്ടിലെ ക്യാംപിലെ കുട്ടികളുടെ പാട്ടും എറണാകുളത്തെ ക്യാംപിലെ ഡാൻസും പാട്ടും ആലപ്പുഴയിലെ ക്യാംപിലെ ചിത്രം വരയുമൊക്കെ കേരളത്തിന്റെ തിരിച്ചുവരവിന്റെ ചിത്രങ്ങൾ കൂടെയാണ്.

ആലപ്പുഴയിലെ ക്യാംപിൽ കുട്ടികളുടെ വരകൾ അതിജീവനത്തിന്റെ നിറങ്ങളാണ് കാണുന്നവരുടെ ഉളളിൽ നിറയ്ക്കുന്നത്. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് കുട്ടനാടിനെ വെള്ളപ്പൊക്കം ആക്രമിക്കുന്നത്. കഴിഞ്ഞ മാസം വെള്ളപ്പൊക്കത്തിൽ നാടും വീടും വിട്ടു പലായനം ചെയ്യേണ്ടി വന്ന കുട്ടനാടുകാർ തിരികെ വീട്ടിലെത്താൻ സാധിക്കും മുമ്പാണ് പ്രളയം രണ്ടാമതും കുട്ടനാടിനെ വിഴുങ്ങാനെത്തിയത്. ആദ്യത്തെ ദുരിതാശ്വാസ ക്യാംപുകൾ പോലും പ്രളയത്തിൽ മുങ്ങി.

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി മഹാദേവിക്കാട് ഗവൺമെന്റ് യു പി സ്കൂളിലെ ക്യാംപിലാണ് നിറം മങ്ങാത്ത പ്രതീക്ഷയുടെ ചിത്രങ്ങളുമായി കുട്ടികൾ ഓണത്തെ വരവേൽക്കുന്നത്. ഡോക്യുമെന്ററി ഫിലിം മേക്കറും എഴുത്തുകാരനുമായ വി. ശശികുമാറിന്റെ ക്യാമറയാണ് പ്രതീക്ഷയുടെ ഈ പച്ചത്തുരത്തിലേയ്ക്ക് ലോകത്തിന്റെ കാഴ്ചയെ നയിച്ചത്.

 Rebuilding Kerala Colours of Hope, children's paitings from Relief Camp at Karthikappally Kuttanadu:  Rebuilding Kerala Colours of Hope, children's paitings from Relief Camp at Karthikappally Kuttanadu:  Rebuilding Kerala Colours of Hope, children's paitings from Relief Camp at Karthikappally Kuttanadu:  Rebuilding Kerala Colours of Hope, children's paitings from Relief Camp at Karthikappally Kuttanadu:

കേരളത്തിനും മലയാളികൾക്കും എതിരെ മലയാളികളായ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ നുണപ്രചാരണം നടത്തുന്ന കെട്ട കാലത്ത് പ്രതീക്ഷയുടെ നിറങ്ങളാണ് ഈ കുട്ടികൾ വരച്ച് ചേർക്കുന്നത്. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ വരകളിലും നിറങ്ങളിലും പ്രതീക്ഷയുടെ മഴത്തുള്ളികളും, വരും കാലത്തിന്റെ നന്മയുടെ ഉദയവുമെല്ലാം ചേർന്നൊഴുകുന്നു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും സംഹിതകളല്ല, തങ്ങളുടെ ജീവിതം തന്നെ ഒഴുക്കികളഞ്ഞ പ്രകൃതിയോട് അവർക്ക് വിരോധവുമില്ല; ​ഈ ഇളം തലമുറ പ്രകൃതിയെ വീണ്ടും ഒപ്പം ചേർത്തു പിടിക്കുകയാണ് . വെറുപ്പിന്റെയും നുണയുടെയും വിദ്വേഷത്തിന്റെും വിചാരധാരകളെ ദുരിതാശ്വാസ ക്യാംപുകൾ നിറവും പാട്ടും ഒക്കെയായി മറികടക്കുമ്പോള്‍, കേരളത്തിന്റെ നേര്‍രേഖകളായി മാറുന്നു ഈ ചിത്രങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.