പാ​ല​ക്കാ​ട്: റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ അങ്കമാലി നായത്തോട് വീരൻ പറമ്പിൽ രാജീവിനെ (46) കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അങ്കമാലി സ്വദേശി ചക്കര ജോണി പിടിയിലായി. ജോണിയെയും കൂട്ടാളി രഞ്ജിത്തിനെയും പാലക്കാട് വച്ചാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും പിന്നീട് ചാലക്കുടിയിൽ ഡിവൈഎസ്‌പി ഓഫീസിൽ എത്തിച്ചു.

ജോണിയുടെ കൊ​ര​ട്ടി​യി​ലെ വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ൽ പാ​സ്പോ​ർ​ട്ടു​ക​ൾ ലഭിച്ചതിനെ തുടർന്ന് ഇയാൾ രാജ്യം വിട്ടിരിക്കുകയില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതേ തുടർന്ന് സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. എന്നാൽ രാജീവിന്റെ മകന്റെ മൊഴി രേഖപ്പെടുത്തി മണിക്കൂറുകൾക്കകം തന്നെ പാലക്കാട് വച്ച് ജോണി പിടിയിലാവുകയായിരുന്നു.

രാജീവിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന നാലംഗ സംഘത്തെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയിരുന്നു. കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും കുന്നംകുളം കോടതിയിൽ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് തവളപ്പാറയിൽ കോൺവന്റ് ഉടമസ്ഥതയിലുള്ള ഭൂമിയിലെ ഒഴിഞ്ഞ കെട്ടിടത്തിൽ രാജീവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ പ്രമുഖ അഭിഭാഷകനായ കെ.പി.ഉദയഭാനുവിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ