രാജീവ് വധക്കേസ്: പിന്നിൽ റിയല്‍ എസ്റ്റേറ്റ് തര്‍ക്കങ്ങൾ; അന്വേഷണത്തിന് പ്രത്യേക സംഘം

രാജീവിനെ തട്ടിക്കൊണ്ടു പോയ ശേഷമാണ് കൊല നടത്തിയത്

തൃശ്ശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കേസില്‍ അന്വേഷണം ഊര്‍ജിതമന്ന് തൃശ്ശൂര്‍ റൂറല്‍ എസ് പി യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. രാജീവിനെ തട്ടിക്കൊണ്ടു പോയ ശേഷമാണ് കൊല നടത്തിയത്. തെളിവുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തര്‍ക്കങ്ങളാണ് കൊലക്ക് പിന്നിലെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

നാലു പേര്‍ ഇതിനകം അറസ്റ്റിലായി. രണ്ടു പേര്‍ കൂടി ഇനി പിടിയിലായകാനുണ്ട്. ജോണി, രഞ്ജിത് എന്നിവര്‍ക്കെതിരെ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡിനു ശേഷം അറസ്റ്റു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും എസ്.പി അറിയിച്ചു.

ശാസ്ത്രീയവും ഫോറന്‍സിക് തെളിവുകള്‍ എല്ലാം സ്വീകരിച്ചുവരികയാണ്. 24 മണിക്കൂറിനുള്ളില്‍ നാല് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിന്റെ നേട്ടമാണ്. ഹൈക്കോടതിയിലെ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെ കുറിച്ച് ഉയര്‍ന്ന ആരോപണവും പോലീസ് അന്വേഷിക്കും. ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കുമെന്നും റൂറല്‍ എസ്.പി അറിയിച്ചു.

തൃശൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കൊലപാതകം അന്വേഷിക്കും. ചാലക്കുടി ഡി.വൈ.എസ്.പി സാക്ഷിയാകാനുള്ള സാഹചര്യം പരിഗണിച്ചാണ് സി.ബി.ഐയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഷംസുദ്ദീനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. പുതുക്കാട് സി.ഐയും സംഘത്തിലുണ്ടാകും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Real estate broker murdered special inquiry team thrissur

The moderation of comments is automated and not cleared manually by malayalam.indianexpress.com