scorecardresearch
Latest News

കുഞ്ചാക്കോ ബോബനിൽനിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

പനന്പിളളി നഗറിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വർഗീസ്, കുഞ്ചാക്കോ ബോബന്റെ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.

Kunchacko Boban

കൊച്ചി: ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനിൽനിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ കട്ടപ്പന കാഞ്ചിയാർ സ്വദേശി പി.ജെ.വർഗീസാണ് (46) അറസ്റ്റിലായത്. കട്ടപ്പനയിൽനിന്നുമാണ് ഇയാളെ പിടികൂടിയത്.

പനന്പിളളി നഗറിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വർഗീസ്, കുഞ്ചാക്കോ ബോബന്റെ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പല കാരണങ്ങളാൽ ഇടപാട് നടന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും വാങ്ങിയ പണം തിരികെ നൽകാൻ ഇയാൾ തയാറായില്ല. തുടർന്നാണ് കുഞ്ചാക്കോ ബോബൻ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Real estate broker arrested for cheating kunchacko boban