തിരുവനന്തപുരം: താൻ ഏത് ഔദ്യോഗിക ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ സംസ്ഥാന സർക്കാരിന് കത്ത് നൽകി. വിരമിച്ച ജീവനക്കാർക്ക് ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കണമെങ്കിൽ ഇത്തരത്തിൽ കത്ത് നൽകണമെന്നാണ് ആവശ്യം.
നേരിട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറാതെ ഭരണപരിഷ്കരണ കമ്മിഷൻ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ടിപി സെൻകുമാർ കത്ത് കൈമാറിയത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി ടിപി സെൻകുമാറിനെയുൾപ്പടെയാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചത്.
വിയോജനക്കുറിപ്പോടെയാണ് ഹൈക്കോടതി ബെഞ്ചിൻ്റെ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാരിൻറേതാണ്. പട്ടിക പിൻവലിക്കണമെന്നും പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമന ഉത്തരവ് ലഭിക്കുകയാണെങ്കിൽ സമ്മതപത്രം ആവശ്യമാണെന്നതിനാലാണ് സെൻകുമാർ സർക്കാരിന് കത്ത് നൽകിയത്.