scorecardresearch

Kerala Rain: കൊച്ചിയിൽ റെക്കോർഡ് മഴ; വെള്ളക്കെട്ട് രൂക്ഷം

Kerala Weather Updates: സമീപകാലത്തെ റെക്കോർഡ് മഴയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്

Kerala Weather Updates: സമീപകാലത്തെ റെക്കോർഡ് മഴയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rain

Kerala Rains Updates

Kerala Rains Updates: കൊച്ചി: തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദം കൂടി ശക്തമായതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴ ശക്തം. സംസ്ഥാനത്തിന്റെ മെട്രോ നഗരമായ കൊച്ചിയിൽ റെക്കോർഡ് മഴയാണ് കഴിഞ്ഞ ഒരുമണിക്കൂറിൽ രേഖപ്പെടുത്തിയത്. 

Advertisment

സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം കൊച്ചി മട്ടാഞ്ചേരിയിൽ 60 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ഒരുമണിക്കൂറിൽ പെയ്തത്. കടവന്ത്രയിൽ 56 മില്ലിമീറ്റർ മഴയും ദർബാർ ഗ്രൗണ്ടിൽ 48 മില്ലിമീറ്ററും ബോട്ട ജെട്ടിയിൽ 42 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. പള്ളുരൂത്തിയിൽ 38 മില്ലിമീറ്റർ മഴയും ചുണ്ടിയിൽ 29 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. 

Also Read:വീണ്ടും ന്യൂനമർദ്ദം; മഴ കനക്കും, മൂന്നിടത്ത് ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം

സമീപകാലത്തെ റെക്കോർഡ് മഴയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്്ച രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും സമീപ പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. 

Advertisment

കന്യകുമാരി കടലിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. വരുന്ന 22 ന് ബംഗാൾ ഉൾക്കടലിന് മുകളിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനും ഇത് 48 മണിക്കൂറിൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇതേതുടർന്ന് സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയും ഒറ്റപ്പെട്ട ശ്കതമായ മഴയും ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read:വോട്ടർപട്ടിക വിവാദം: ഹൈക്കോടതിയെ സമീപിച്ച് വി എം വിനു

ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ കേരളത്തിലാണ് അതിശക്ത മഴ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. 

Also Read:ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റു വിലക്ക് നീട്ടി ഹൈക്കോടതി

കനത്തമഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ വിഭാഗം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.പൊതുജനങ്ങൾ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ദുരന്തനിവാരണ വിഭാഗം പുറപ്പെടുവിച്ച ജാഗ്രതാനിർദേശത്തിൽ പറയുന്നു.

Read More:തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ നടപടികൾ നിർത്തിവയ്ക്കണം; എസ്ഐആറിനെതിരെ കേരളം സുപ്രീം കോടതിയിൽ

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: