യാക്കോബായ-ഓർത്തഡോക്സ് തർക്കം; വരിക്കോലി പളളി അടച്ചു

പള്ളി നവീകരിച്ച് പെയിന്റടിച്ചപ്പോൾ യാക്കോബായ സഭയുടെ വിശ്വാസ അടയാളങ്ങൾ മായ്ച്ചുകളഞ്ഞുവെന്നാണ് ആരോപണം

യാക്കോബായ, ഓർത്തഡോക്സ്, Jacobite, Orthodox, ernakulam, varikolipalli, എറണാകുളം, വരിക്കോലി പള്ളി

കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് സഭ തർക്കത്തെ തുടർന്ന് എറണാകുളം വരിക്കോലി പള്ളി അടച്ചു. റവന്യൂ ഡിവിഷണൽ ഓഫീസറെത്തിയാണ് പള്ളി അടക്കാൻ നിർദ്ദേശം നൽകിയത്. രാവിലെ ഏഴ് മണിക്ക് കുർബാന അർപ്പിക്കാൻ എത്തിയ ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ കാതോലിക്കാ ബാവയെ യാക്കോബായ പക്ഷം തടഞ്ഞിരുന്നു.

പള്ളി നവീകരിച്ച് പെയിന്റടിച്ചപ്പോൾ യാക്കോബായ സഭയുടെ വിശ്വാസ അടയാളങ്ങൾ മായ്ച്ചുകളഞ്ഞുവെന്ന് ആരോപിച്ചാണ് യാക്കോബായ സമുദായക്കാർ ഇന്ന് രാവിലെ ബാവയെ തടഞ്ഞത്. ഇതേ തുടർന്ന് കാതോലിക്കാ ബാവയ്ക്ക് പള്ളിയിൽ നിന്ന് പുറത്തുകടക്കാനായില്ല.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ആർഡിഒ ഇരുപക്ഷത്തോടും സംസാരിച്ച ശേഷം സമവായം കണ്ടെത്താനാകാത്തതിനാലാണ് പള്ളി അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. പള്ളി അടച്ച ശേഷം താക്കോലുമായി റവന്യൂ ഉദ്യോഗസ്ഥർ പോയി.

യാക്കോബായ-ഓർത്തഡോക്സ് സഭ തർക്കത്തിൽ സുപ്രീം കോടതി വിധി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ് വന്നത്. ഇതേ തുടർന്നാണ് വരിക്കോലി പള്ളിയിൽ ഓർത്തോക്സ് സഭയ്ക്ക് ഉടമസ്ഥാവകാശം ലഭിച്ചത്. എന്നാൽ ഇതിനെതിരെ യാക്കോബായ സഭ പുന പരിശോധന ഹർജി നൽകിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rdo ordered to close varikkoli church jacobite orthodox

Next Story
ബൈക്ക് അഭ്യാസപ്രകടനം ചോദ്യം ചെയ്തു, ചിറയിൻകീഴിൽ യുവാവിനെ നടുറോഡിൽ തല്ലിച്ചതച്ചു- വിഡിയോcctv
The moderation of comments is automated and not cleared manually by malayalam.indianexpress.com