തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റേഷൻ കടയുടമകളുടെ സംഘടന അറിയിച്ചു. പുതിയ സമയക്രമം പ്രകാരം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുകയെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു.
തിങ്കളാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വരും. ഉപഭോക്താക്കളുടെയും ജനപ്രതിനിധികളുടേയും അഭ്യർത്ഥന മാനിച്ചാണ് സമയമാറ്റമെന്നും സംഘടന അറിയിച്ചു.