തിരുവനന്തപുരം: കേരളത്തിലെ റേഷൻ വിതരണത്തിനുള്ള പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ എട്ട് ലക്ഷം പേർ പുറത്തായതായും, അതേസമയം പുതിയ എട്ട് ലക്ഷം പേർ പട്ടികയിൽ ഉൾപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പുതുക്കിയ പട്ടിക പ്രകാരമുള്ള റേഷൻ വിതരണം മെയ് ഒന്നിന് ആരംഭിക്കും. അതുവരെ കരട് പട്ടിക അടിസ്ഥാനപ്പെടുത്തിയാകും റേഷൻ വിതരണം നടക്കുക.

കേന്ദ്ര നിർദ്ദേശ പ്രകാരം തയ്യാറാക്കിയ പട്ടിയിൽ 1.5 കോടിയിലധികം പേരാണ് മുൻഗണനാ പട്ടികയിൽ ഉൾക്കൊള്ളേണ്ടത്. ഇതിൽ ഏറ്റവും കൂടുതൽ പേരുള്ളത് മലപ്പുറം ജില്ലയിൽ നിന്നാണ്. മുൻപ് 9 ലക്ഷം പേരായിരുന്നു ഇവിടെ നിന്ന് ബിപിഎൽ ലിസ്റ്റിൽ ഉണ്ടായിരുന്നതെങ്കിലും ഇത്തവണ ഇത് 21 ലക്ഷം ആയി ഉയർന്നു. ഇത് പരിശോധിക്കാൻ തീരുമാനമുണ്ട്. മലപ്പുറം പിന്നാക്ക ജില്ല അല്ലാത്തതിനാലാണ് ഇത്തരത്തിൽ സംശയം ഉയർന്നത്.

പട്ടികയിൽ ഒരു ലക്ഷത്തോളം അനർഹർ കടന്നുകൂടിയെന്ന സംശയമായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ഗ്രാമസഭകൾ നൽകിയ നിർദ്ദേശ പ്രകാരമാണ് പുതിയ മുൻഗണനാ പട്ടിക നിശ്ചയിച്ചിരിക്കുന്നത്. ഇതിനാൽ തന്നെ ഗ്രാമസഭകൾ കൂടേണ്ടതില്ലെന്ന് വാദിച്ചവർ ഇപ്പോൾ പട്ടികയ്ക്ക് പുറത്താണ്. മലപ്പുറത്ത് മാത്രം ആറ് ലക്ഷം പേർ പട്ടികയ്ക്ക് പുറത്താണെന്ന സംശയമാണ് ഇപ്പോഴുള്ളത്. പുതിയ സാഹചര്യത്തിൽ ഏപ്രിൽ 30 ന് മുൻപ് റേഷൻ കാർഡ് വിതരണം പൂർത്തിയാക്കി ജില്ല സപ്ലൈ ഓഫീസറുടെ മുന്നിൽ പരാതികൾ നൽകാൻ അവസരമുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ