കോഴിക്കോട്: തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. കമ്മിഷൻ കുടിശ്ശിക എത്രയും വേഗം അനുവദിക്കുക, ജീവിക്കാൻ ഉതകുന്ന വിധത്തിലുള്ള വേതനം നൽകുക, ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതോടെ പതിനാലായിരത്തോളം റേഷൻ കടകൾ നാളെ മുതൽ അടഞ്ഞു കിടക്കും.

ഭക്ഷ്യവകുപ്പ് സെക്രട്ടറിയടക്കമുള്ളവർ കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ റേഷൻ കടകൾ അടച്ചിടാതെ മറ്റു മാർഗമില്ലെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു. ഞായറാഴ്ച നടന്ന വ്യാപാരികളുടെ സംസ്ഥാന കമ്മിറ്റിയോഗത്തിനൊടുവിലാണ് റേഷന്‍കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ