കൊച്ചി: ഓന്തിനെപ്പോലെ നിറം മാറുകയെന്ന ശൈലി മാറ്റിയെഴുതേണ്ടി വരും. കാരണം, കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകര്‍ ഇന്ത്യന്‍ സമുദ്ര തീരത്ത് നിറം മാറാന്‍ കഴിയുന്ന മത്സ്യത്തെ കണ്ടെത്തി. തമിഴ്‌നാട്ടിലെ സേതുകരൈയില്‍ നിന്നുമാണ് സ്‌കോർപിയോൺ വിഭാഗത്തിൽ പെട്ട അപൂർവമായ ‘ബാൻഡ്‌ടെയിൽ സ്‌കോർപിയോൺ’ മത്സ്യം ഗവേഷകര്‍ക്ക് ലഭിച്ചത്.

Also Read: Kerala Weather: അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

ആദ്യമായാണ് ഇന്ത്യയുടെ തീരത്ത് ഈ മീനിനെ ജീവനോടെ ലഭിക്കുന്നത്. കടല്‍പുല്ലുകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെ ഗവേഷകര്‍ സഞ്ചരിക്കുമ്പോഴാണ് പുല്ലുകള്‍ക്കിടയില്‍ ഈ മത്സ്യത്തെ കണ്ടെത്തിയത്. ഇരപിടിക്കുന്നതിനും ശത്രുക്കളില്‍നിന്നും പ്രകൃതി നല്‍കിയ വരമാണ് ഈ നിറംമാറല്‍ കഴിവ്.

Also Read: അപൂർവ്വയിനം പക്ഷിയെ കാമറക്കുളളിലാക്കിയവർ

നട്ടെല്ലിൽ ശക്തിയേറിയ വിഷമുള്ളത് കാരണമാണ് ഈ വിഭാഗത്തെ സ്‌കോർപിയോൺ മത്സ്യം എന്ന് വിളിക്കുന്നത്. ഒറ്റനോട്ടത്തിൽ പവിഴതണ്ട് പോലെ തോന്നുമെങ്കിലും വിഷമുള്ളതിനാല്‍ അവയെ സ്പര്‍ശിക്കുന്നതും അടുത്തു പോകുന്നതും അപകടമാണ്. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ മീനിനെ പിടികൂടിയത്.

സിഎംഎഫ്ആർഐയിലെ ശസ്ത്രജ്ഞർ കണ്ടെത്തിയ മത്സ്യം ആദ്യം വെളുപ്പ് നിറത്തിലായിരുന്നെങ്കിലും പെട്ടെന്ന് കറുപ്പ് നിറമാവുകയും പിന്നീട് മഞ്ഞനിറമാവുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.