scorecardresearch
Latest News

അപൂർവ്വയിനം പക്ഷിയെ കാമറക്കുളളിലാക്കിയവർ

കേരളത്തിന്റെ പക്ഷിനിരീക്ഷണ ചരിത്രത്തിലെ ഒരു പൊൻതൂവൽ തന്നെയാണ് യുവനിരീക്ഷകരുടെ ഈ കണ്ടെത്തല്‍

crested bunting , bird sighted in kerala

പാലക്കാടുള്ള ഇമേജ് ഫൊട്ടോഗ്രാഫിക് സൊസൈറ്റിയുടെ 49-ാം വാർഷിക ഫൊട്ടോഗ്രാഫി പ്രദർശനം ഡിസംബര്‍  15 മുതൽ 17 വരെ നടന്നു. പ്രദർശനത്തിന്റെ അവസാന രണ്ട് ദിവസങ്ങളിലും ഇന്ത്യയിലെ പ്രഗത്ഭ പക്ഷിനിരീക്ഷകനായ നമശ്ശിവായം ലക്ഷ്മണൻ പ്രദർശനം കാണാൻ എത്തിയിരുന്നു. അദ്ദേഹവുമായി ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു ഇമേജിലെ ഒരംഗവും യുവ പക്ഷിനിരീക്ഷക നുമായ വിവേക് സുധാകരൻ പാലക്കാടിനടുത്തുള്ള കഞ്ചിക്കോടിൽ വച്ച് താനും മറ്റു രണ്ട്‌ സുഹൃത്തുക്കളായ പക്ഷിനിരീക്ഷരും അടങ്ങിയ നിരീക്ഷണസംഘം ഹിമാലയത്തിലും ഉത്തരേന്ത്യയിലെ മറ്റുചില പ്രദേശങ്ങളിലും മാത്രം സാധാരണയായി കണ്ടുവരുന്ന “ക്രെസ്റ്റഡ് ബണ്ട്ടിങ് ” എന്ന പക്ഷിയെ കണ്ട കാര്യം പറഞ്ഞത്. ഈ പക്ഷിയെ ഇതിന് മുൻപ് ദക്ഷിണേന്ത്യയിൽ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. വർഷങ്ങൾക്ക് മുൻപ് ബെംഗളൂരു നഗരത്തിന്റെ ഒരു പ്രാന്തപ്രദേശത്തായിരുന്നു അപൂർവ്വമായ ആ കണ്ടെത്തൽ നടന്നത്.

crested bunting , bird sighted in kerala
ഫൊട്ടോ : ഡോ. രാജു കസാമ്പേ | വിക്കിമീഡിയ കോമണ്‍സ്

ഉത്തരേന്ത്യയിൽ ‘യുവരാജ്’ എന്നറിയപ്പെടുന്ന ഈ പക്ഷി കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 526-ാമത്തെ പക്ഷിജനുസ്സാണെന്ന് നമശ്ശിവായം ലക്ഷ്മണൻ പറഞ്ഞു. മൂവർസംഘമെടുത്ത പക്ഷിയുടെ ഫൊട്ടോഗ്രാഫുകൾ കണ്ട നമശ്ശിവായവും മറ്റൊരു മുതിർന്ന പക്ഷിനിരീക്ഷകനുമായ പ്രവീൺ ജയദേവനും ഇത് “ക്രെസ്റ്റഡ് ബണ്ട്ടിങ്” ആണെന്ന് സംശയം കൂടാതെ മനസ്സിലായി. അത് അവർ പറഞ്ഞപ്പോഴുണ്ടായ സന്തോഷം വർണ്ണിക്കാനാകാത്തതായിരുന്നു എന്ന് വിവേക് പറഞ്ഞു.

Read: ഇരട്ടത്തലച്ചികള്‍ വിരുന്നിനെത്തുമ്പോള്‍

‘Emberiza Lathami’ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ പക്ഷിക്ക് ‘Kerala Bird Monitoring Group’ എന്ന പക്ഷി ജനുസ്സുകളെ ശാസ്ത്രീയമായി പഠിക്കുന്ന സംഘടന മലയാളത്തിൽ ‘കൊമ്പൻ തിനകുരുവി’ എന്ന പേരാണ് നിർദേശിട്ടുള്ളത്.crested bunting , bird sighted in kerala

ഡിസംബര്‍ പതിനാറിനായിരുന്നു  വിവേക് സുധാകരൻ, പ്രവീൺ വേലായുധൻ, ദീപക് മുരളീധരൻ എന്നിവരടങ്ങിയ നിരീക്ഷണസംഘം കഞ്ചിക്കോട് വച്ച് തങ്ങളുടെ വാരാന്ത്യ പര്യവേക്ഷണത്തിനിടയിൽ അവിചാരിതമായി ഈ പക്ഷിയെ കാണുന്നത്. പാലക്കാട് ആസ്ഥാനമായുള്ള Young Birders Clubലെ അംഗങ്ങളായ ഇവർ സ്ഥിരമായി വാളയാർ, എലിവാൽ, കവ തുടങ്ങിയ പ്രദേശങ്ങളിൽ പക്ഷിനിരീക്ഷണത്തിനായി പോകുന്നവരാണ്. ഈ ക്ലബ് 2015ല്‍ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയും കേരളത്തിലെ പക്ഷിനിരീക്ഷണ വൃത്തങ്ങളിൽ സുപരിചിതയുമായ ആര്യാ വിനോദ് മുൻകൈയ്യെടുത്ത് സ്ഥാപിച്ചതാണ്. നമശ്ശിവായം ലക്ഷ്മണൻ, വേണുഗോപാലൻ രഘുനാഥൻ തുടങ്ങിയ പ്രഗത്ഭ പക്ഷി നിരീക്ഷകർ ഉപദേശസമിതിയിലുള്ള ഈ ക്ലബ്ബിന് മുപ്പതോളം അംഗങ്ങളുണ്ട്.

Read: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പുതിയ ഇനം ചിത്രശലഭങ്ങളെ കണ്ടെത്തി

crested bunting , bird sighted in kerala
നമശ്ശിവായം ലേഖകനോടൊപ്പം

“Emberizidae കുടുംബത്തിൽപ്പെട്ട ഈ പക്ഷി ഉഷ്ണ അർദ്ധഉഷ്ണമേഖല പ്രദേശങ്ങളിലാണ് വസിക്കുന്നത്. പുൽമേടുകളിലും, തുറസ്സായ കുന്നിൻചെരുവുകളിലും പുല്ലും കുറ്റിച്ചെടികളും നിറഞ്ഞ തുറന്ന സ്ഥലങ്ങളിലും ഇവയെ കാണാം,” എന്ന് കൊമ്പൻ തിനക്കുരുവിയെ പറ്റി നമശ്ശിവായം ലക്ഷ്മണൻ പറഞ്ഞു.

Read: മാടത്തകൾ മടങ്ങി വന്നപ്പോൾ

കേരളത്തിന്റെ പക്ഷിനിരീക്ഷണ ചരിത്രത്തിലെ ഒരു പൊൻതൂവൽ തന്നെയാണ് യുവനിരീക്ഷകരുടെ ഈ കണ്ടെത്തലെന്ന് നമശ്ശിവായത്തെപ്പോലുളളവര്‍ വ്യകതമാക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Rare sighting of crested bunting kerala palakkad