പാലക്കാട്: സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി. മങ്കര പൊലീസിലാണ് പരാതി നല്‍കിയത്. പ്രണയം നടിച്ചായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാലക്കാട് ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ചായിരുന്നു പീഡനം നടന്നതെന്ന് യുവതി ആരോപിക്കുന്നു. ഓഫീസിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരാതിയിലാണ് പീഡന വിവരം പുറത്തു വന്നത്. ചെർപ്പുളശ്ശേരി സിഐയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.

സംഘടനാ പ്രവർത്തകരായ ചെറുപ്പക്കാരനും താനും കോളേജ് മാഗസിന്‍ പ്രവര്‍ത്തനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിപ്പോഴായിരുന്നു പീഡനം നടന്നതെന്ന് യുവതി മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ജൂണിലായിരുന്നു പീഡനം നടന്നത്.

അതേസമയം, സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ഭാരവാഹികള്‍ പ്രതികരിച്ചു. പരാതിയില്‍ പറയുന്ന യുവാവ് പാര്‍ട്ടി അംഗമോ ഭാരവാഹിയോ അല്ലെന്നും ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ബി സുഭാഷ് പറഞ്ഞു. ഒപ്പം, ഓഫീസിൽ വച്ച് ഇത്തരത്തിൽ ഒരു സംഭവം നടന്നതായി വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ