പാ​ല​ക്കാ​ട്: പീ​ഡ​ന​ത്തി​നി​ര​യാ​യ 16കാരിയായ ആദിവാസി പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ക്കാ​ൻ ഡോ​ക്ട​ർ വി​സ​മ്മ​തി​ച്ച​താ​യി ആ​രോ​പ​ണം. പാ​ലാക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കാ​തെ മാ​റ്റി​നി​ർ​ത്തി​യ​ത്. ഉച്ചയ്ക്ക് 2 മണിയോടെ ആശുപത്രിയിലെത്തിയ കുട്ടി രാത്രി വൈകിയിട്ടും ആശുപത്രിയില്‍ ഡോക്ടറെ കാത്ത് നിന്നു. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ രാത്രി 9.30 ഓടെയാണ് പരിശോധന നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ