scorecardresearch

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്

author-image
WebDesk
New Update
Rahul Mamkootathil 05

രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. മൂന്നാം ബലാത്സംഗ കേസിൽ പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ജാമ്യം. 

Advertisment

Also Read: സംസ്ഥാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നൽകിയത്. ബലാത്സംഗം, ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. എസ്‌പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുലിനെതിരായ പരാതി അന്വേഷിക്കുന്നത്. 

Also Read: പ്രതികൾ ജാമ്യത്തിൽ പുറത്തുവരുന്നത് ജനങ്ങളിൽ സംശയമുണ്ടാക്കുന്നു; എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

ആദ്യ ലൈംഗികപീഡന കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. 

Also Read: ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭാ കവാടത്തിൽ പ്രതിപക്ഷം സത്യാഗ്രഹം തുടങ്ങി

എന്നാൽ, മൂന്നാം ബലാത്സംഗ കേസിൽ രാഹുലിന് ജാമ്യം നിഷേധിച്ചതോടെ ജയിലിൽ ആവുകയായിരുന്നു. രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പിന്നാലെ രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിൽ എത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. 

Read More: ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം

Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: