കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ സീരിയൽ താരങ്ങളെ അറസ്റ്റു ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി. കേസെടുത്ത് ഒരു മാസം കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മാതാവാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

ഹർജിയിൽ കോടതി പൊലീസിന്റെ വിശദീകരണം തേടി. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് ക്രൈംബ്രാഞ്ചിനു വിടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഒന്നാം പ്രതിയായ സീരിയൽ നടൻ, രണ്ടാം പ്രതിയായ നടിയുടെ സഹായത്തോടെ 16 കാരിയെ പീഡിപ്പിച്ചെന്നാണ് മാതാവിന്റെ പരാതി.

Read Also: നാല് മാസം കൊണ്ട് 26 കിലോ കുറച്ചു; ഫൊട്ടോ പങ്കുവച്ച് സാനിയ, കമന്റ് ചെയ്‌ത് യുവരാജ്

2019 ഏപ്രിൽ മാസത്തിൽ പ്രതിയുടെ വീട്ടിൽവച്ചും സെപ്‌റ്റംബറിൽ പെൺകുട്ടിയുടെ വീട്ടിൽവച്ചും പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നു. പ്രതികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ട് മാതാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി കുടുംബത്തിന് പൊലീസ് സംരക്ഷണം അനുവദിച്ചിരിക്കുകയാണ്.

പീഡനം നടന്ന ദിവസങ്ങളിൽ രണ്ടാം പ്രതിയായ സീരിയൽ നടി പെൺകുട്ടിയുടെ മാതാവിനെ ഷോപ്പിംഗിനു കൊണ്ടുപോയി പ്രതിക്ക് സൗകര്യം ഒരുക്കിയെന്നാണ് ആരോപണം. സ്കുൾ കൗൺസിലറോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.