scorecardresearch

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഒളിവില്‍ തുടരുന്നു, പോലീസ് അന്വേഷണം ഊർജിതം

തിരുവനന്തപുരം സിറ്റി പോലീസിന്‍റെ കീഴിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്

തിരുവനന്തപുരം സിറ്റി പോലീസിന്‍റെ കീഴിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്

author-image
WebDesk
New Update
Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിൽ രാഹുൽ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള നീക്കം പോലീസ് നടത്തുന്നത്. 

Advertisment

തിരുവനന്തപുരം സിറ്റി പോലീസിന്‍റെ കീഴിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്താനായി ഓരോ സംഘങ്ങളെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്. രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തിരച്ചിൽ നടക്കുന്നുണ്ട്.

Also Read: അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; രാഹുൽ ഈശ്വർ അറസ്റ്റിൽ

രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടുവെന്ന് അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം പൊലീസ് തള്ളി. താൻ ഒളിവിലല്ലെന്ന് തോന്നിപ്പിക്കാൻ നടത്തിയ നീക്കമാണിതെന്നാണ് പൊലീസ് വിലയിരുത്തൽ.

Also Read: രാഹുലിന്‍റെ ഫ്ലാറ്റിൽ പരിശോധന; യുവതി എത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായില്ലെന്ന് റിപ്പോർട്ട്

Advertisment

അതേസമയം, രാഹുൽ പാലക്കാട് നിന്ന് കടന്നത് ചുവന്ന പോളോ കാറിലാണെന്നാണ് സൂചന. പാലക്കാട് നിന്ന് മുങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് രാഹുലിന്‍റെ കൈവശം ഈ കാർ ഉണ്ടായിരുന്നു. കൂടാതെ രാഹുലിന്‍റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. അപ്പാർട്ട്മെന്‍റ് കെയർ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും. 

Also Read: കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; വടകര ഡിവൈഎസ്‌പി എ. ഉമേഷിന് സസ്പെൻഷൻ

പോലീസ് കേസെടുത്തതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്. രാഹുൽ എവിടെയാണെന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ല. എല്ലാ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഉടൻ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. രാഹുലിനെ പിടികൂടാൻ നേരത്തെ പോലീസ് ലുക്ക്ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സർക്കുലർ ഇറക്കിയത്.

Read More: പീഡനക്കേസ്; പരാതിക്കാരിക്കെതിരെ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ, രേഖകൾ കോടതിയിൽ സമർപ്പിച്ചു

Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: