scorecardresearch

ലൈംഗിക പീഡനക്കേസ്; പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കി രാഹുൽ മാങ്കൂട്ടത്തിൽ

അഭിഭാഷകൻ മുഖേന തിരുവനന്തപുരം ജില്ലാ കോടതിയിൽ തെളിവുകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചതായാണ് റിപ്പോർട്ട്

അഭിഭാഷകൻ മുഖേന തിരുവനന്തപുരം ജില്ലാ കോടതിയിൽ തെളിവുകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചതായാണ് റിപ്പോർട്ട്

author-image
WebDesk
New Update
Rahul Mamkootathil

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ചിത്രങ്ങളും വാട്സാപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റും ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡും തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ചതായാണ് റിപ്പോർട്ട്. തെളിവുകൾ മുദ്രവച്ച കവറിലാണ് കോടതിക്ക് കൈമാറിയത്.

Advertisment

അഭിഭാഷകന്‍ മുഖേനയാണ് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ തെളിവുകള്‍ ഹാജരാക്കിയത്. നേരത്തെ, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സമയത്തും പരാതിക്കാരിക്കെതിരെ രാഹുൽ തെളിവുകൾ സമർപ്പിച്ചിരുന്നു.

Also Read: ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഒളിവില്‍ തുടരുന്നു, പോലീസ് അന്വേഷണം ഊർജിതം

അതേസമയം, രാഹുൽ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ച കോടതി പരിഗണിക്കാനിരിക്കെ, എംഎൽഎയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള നീക്കം പൊലീസ് നടത്തുന്നത്. 

Advertisment

Also Read: അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; രാഹുൽ ഈശ്വർ അറസ്റ്റിൽ

തിരുവനന്തപുരം സിറ്റി പോലീസിന്‍റെ കീഴിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്താനായി ഓരോ സംഘങ്ങളെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്. രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രാഹുൽ പാലക്കാട് വിട്ടത് അതിവിദഗ്ധമായാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്.

Read More: രാഹുലിന്‍റെ ഫ്ലാറ്റിൽ പരിശോധന; യുവതി എത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായില്ലെന്ന് റിപ്പോർട്ട്

Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: