/indian-express-malayalam/media/media_files/2025/11/28/rahul-makottathil-2025-11-28-16-19-03.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിൽ രാഹുൽ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ച കോടതി പരിഗണിക്കാനിരിക്കെ എത്രയും വേഗം എംഎൽഎയെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് നീക്കം. കേസിന്റെ ഗൗരവവും യുവതിയുടെ മൊഴിയും കണക്കിലെടുത്ത് രാഹുലിന് മുൻകൂർജാമ്യം ലഭിക്കില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.
ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള നീക്കം പൊലീസ് ശക്തമാക്കിയിരിക്കുന്നത്. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘളായാണ് പരിശോധന തുടരുന്നത്. കൊയമ്പത്തൂർ അടക്കമുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടക്കുന്നുണ്ട്. തമിഴ്നാട്ടിലേക്കും ബെംഗളൂരുവിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
Also Read: ലൈംഗിക പീഡനക്കേസ്; പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ കീഴിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്താനായി ഓരോ സംഘങ്ങളെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്. രാഹുൽ പാലക്കാട് നിന്ന് രക്ഷപെടാൻ ചുവന്ന പോളോ കാർ ഉപയോഗിച്ചെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഈ കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.
Also Read: അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ
അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയ രാഹുൽ, ബലാത്സംഗത്തിന് പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. രാഹുൽ എവിടെയാണെന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ല. എല്ലാ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. രാഹുലിനെ പിടികൂടാൻ നേരത്തെ പോലീസ് ലുക്ക്ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സർക്കുലർ ഇറക്കിയത്.
Read More: എസ്ഐആർ നടപടികൾ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us