/indian-express-malayalam/media/media_files/uploads/2019/03/handcuff-arrest-759-1.jpg)
കൊച്ചി: വീട്ടമ്മയെ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ മാനന്തവാടി രൂപതയിലെ വൈദികന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഇക്കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കട്ടെയെന്നും പൊലീസിനെ വിശ്വാസത്തിലെടുക്കുകയാണന്നും കോടതി വ്യക്തമാക്കി.
ഇരയുടെ സ്വകാര്യത കണക്കിലെടുത്ത് വാട്സാപ്പ് മെസേജുകളുടെ വിവരങ്ങൾ മാധ്യമങ്ങളടക്കം കേസിലെ കക്ഷികളല്ലാത്തവർക്ക് നൽകുന്നത് കോടതി വിലക്കി. യുവതി വൈദികനെ ഫോൺ ചെയ്തതിന്റെ വിശദാംശങ്ങൾ പൊലീസ് കോടതിക്ക് കൈമാറി. യുവതി ഗൾഫിലായിരുന്നപ്പോൾ ഫെബ്രുവരിയിൽ 18 കോളുകൾ വിളിച്ചിട്ടുണ്ടന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
മാനന്തവാടി രൂപതയിലെ വൈദികനായ മനോജ് പ്ലാക്കൂട്ടത്തിൽത്തിൽ തന്നെ ബലാൽസംഗം ചെയ്തതെന്നും ബിഷപ്പിന് പരാതി നൽകിയിട്ടും നടപടിയില്ലന്നും ഭീഷണി ഉണ്ടെന്നുമാണ് യുവതിയുടെ പരാതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.