/indian-express-malayalam/media/media_files/2025/11/28/rahul-makottathil-2025-11-28-16-19-03.jpg)
രാഹുല്‍ മാങ്കൂട്ടത്തില്‍
പത്തനംതിട്ട: ബലാത്സം​ഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്ന ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. തിരുവല്ല ജെഫ് സിഎം കോടതിയുടേതാണ് നടപടി. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്.
Also Read:രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും; എംഎൽഎ ഹാജരകാൻ നിർദേശം
രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദേശിച്ചിരുന്നു. സബ് ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധന നടത്തിയശേഷമാണ് കോടതിയിൽ എത്തിച്ചത്. രാഹുലിനെ കോടതിയിൽ എത്തിച്ചപ്പോൾ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു
Also Read: രാഹുൽ വിഷയത്തിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് കെ മുരളീധരൻ; നാളെ പുതിയ ജാമ്യാപേക്ഷ നൽകാൻ നീക്കം
പീഡിപ്പിച്ച വേളയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. ഇതിൻറ അടിസ്ഥാനത്തിലാണ് രാഹുലിനെ കസ്റ്റഡിയിൽ വിട്ടത്.
Also Read:ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് രാഹുലിന്റെ വാദം.
Read More:ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us