ബിജെപി അധ്യാപകനെതിരായ പീഡനക്കേസ്: അന്വേഷണസംഘത്തെ മാറ്റി

ബിജെപി അധ്യാപകൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഇരയുടെ മാതാവിന്റെ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞുകൃഷ്ണന്റെ ഉത്തരവ്

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: പാലത്തായി പീഡനക്കേസിൽ അന്വേഷണ സംഘത്തെ ഹൈക്കോടതി മാറ്റി. അന്വേഷണമേൽനോട്ട ചുമതലുള്ള ഉദ്യോഗസ്ഥൻ ഐജി ശ്രീജിത്തിനെയും പ്രത്യേക സംഘാംഗങ്ങളേയും മാറ്റാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

ഐജി റാങ്കിൽ കുറയാത്ത പുതിയ ഉദ്യോഗസ്ഥനെ രണ്ടാഴ്‌ചകൊണ്ട് നിയമിക്കാൻ കോടതി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് നിർദേശം നൽകി. പുതിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം രണ്ടാഴ്‌ചയ്‌ക്കകം പുനസംഘടിപ്പിക്കാനും കോടതി ഉത്തരവിട്ടു.

Read Also: പാലത്തായി പീഡനക്കേസ് എസ്‌ഡിപിഐ അട്ടിമറിച്ചു: പി.ജയരാജൻ

ബിജെപി അധ്യാപകൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഇരയുടെ മാതാവിന്റെ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞുകൃഷ്ണന്റെ ഉത്തരവ്.

അന്വേഷണം ശരിയായ ദിശയിലല്ലെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഐജിയുടെ നേതൃത്യത്തിൽ നടക്കുന്ന അന്വേഷണത്തെ സ്വാധീനിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടോയെന്ന് സംശയമുള്ളതായും ഹർജിയിൽ ആരോപിച്ചിരുന്നു.

കേസിൽ അധ്യാപകന് വിചാരണക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rape case pocso against bjp teacher high court

Next Story
സംസ്ഥാനത്ത് ഇന്ന് 6591 പേർക്ക് കോവിഡ്; 7375 പേർക്ക് രോഗമുക്തിcovid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com