കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുംബൈയില്‍ വച്ചാണ്. കരുനാഗപ്പിള്ളി താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന നടന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് പെൺകുട്ടി ഇപ്പോള്‍.

അതേസമയം, മുഖ്യപ്രതി മുഹമ്മദ് റോഷനെതിരെ പീഡനത്തിന് കേസെടുത്തിട്ടുണ്ട്. നേരത്തെ ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തിയിരുന്നു.

Read More: തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന് ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയും പ്രതിയും

രാജസ്ഥാന്‍കാരിയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്. പെണ്‍കുട്ടിക്ക് 18 വയസായിട്ടില്ലെന്ന് കരുനാഗപ്പിള്ളി എസിപി പറഞ്ഞു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയായില്ലെന്ന നിഗമനത്തിലേക്ക് എത്തിയത്.

പെണ്‍കുട്ടിയുടെ കുടുംബം വ്യാജ രേഖകളാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കാന്‍ പൊലീസിന് നല്‍കിയതെന്ന് മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് കുടുംബം ഒളിപ്പിച്ചുവച്ചെന്നാണ് ആരോപണം. പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിലെ രേഖകളുടെ അടിസ്ഥാനത്തില്‍ 18 വയസില്‍ താഴെയാണ് പ്രായം.

പെൺകുട്ടിയുടെ സ്കൂൾ രേഖയിൽ ജനന തീയതി 17.09.2001 ആണ്. ഈ സാഹചര്യത്തില്‍ പ്രതികൾക്കെതിരെ പോക്സോ വകുപ്പ് നിലനിൽക്കും. പെൺകുട്ടിയുടെ പ്രായം തെളിയിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.