/indian-express-malayalam/media/media_files/uploads/2018/11/rape6.jpg)
മലപ്പുറം: പുഴയില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിനിയെ കടവില്‍ വച്ച് ബലാത്സം ചെയ്ത കേസിലെ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. മലപ്പുറം മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി. പ്രതിയായ അരീക്കോട് വിളയില്‍ അബ്ദുല്‍ സലാം ജീവിതാന്ത്യം വരെ തടവുശിക്ഷ അനുഭവിക്കണമെന്ന് എന്ന് കോടതി ഉത്തരവിടുകയായിരുന്നു. 2013 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
വീട്ടില്‍ നിന്ന് പുഴയില്‍ കുളിക്കാന്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് കടവില്‍ വച്ച് അബ്ദുല്‍ സലാം ബലാത്സംഗം ചെയ്തത്. ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കേസിൽ രണ്ട് ലക്ഷം രൂപ പ്രതി നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഈ തുക ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നൽകണം. ആറ് വർഷമാണ് കേസിൽ വിചാരണ നടന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.