വെള്ളം ചോദിച്ച് വീട്ടിലെത്തി; എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് യുവാവ് വീട്ടിൽ കയറുകയായിരുന്നു

കാഞ്ഞിരപ്പള്ളി: വീട്ടില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. എട്ടാം ക്ലാസുകാരിയെയാണ് കാഞ്ഞിരപ്പള്ളിയില്‍ യുവാവ് പീഡിപ്പിച്ചത്. വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് യുവാവ് വീട്ടിൽ കയറുകയായിരുന്നു. ഇയാൾ പീഡനത്തിനുശേഷം ഓടിരക്ഷപ്പെട്ടെങ്കിലും പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി കരിമ്പക്കയം സ്വദേശിയാണ് പ്രതി.

Read Also: ഏറ്റുമുട്ടല്‍ കൊലകള്‍ നിയമവിധേയമാക്കണമെന്ന് ബിജെപി നേതാവ്; ഹൈദരാബാദ് വിഷയത്തില്‍ ചൂടുപിടിച്ച് സമൂഹമാധ്യമങ്ങള്‍

കഴിഞ്ഞ ദിവസം വൈകീട്ട് സ്‌കൂൾ വിട്ട് പെൺകുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നാലെ വന്ന യുവാവ് ആദ്യം പെൺകുട്ടിയോട് വെള്ളം ചോദിക്കുകയും പിന്നീട് വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറുകയുമായിരുന്നു. പീഡനശേഷം പ്രതി ഓടിരക്ഷപ്പെട്ടു. മാതാപിതാക്കളോട് പെൺകുട്ടി കാര്യം പറയുകയും പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്യുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rape case kottayam kanjirappalli accused arrested

Next Story
IFFK 2019: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞുIffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള, ചലച്ചിത്ര മേള
The moderation of comments is automated and not cleared manually by malayalam.indianexpress.com