കൊച്ചി: പ്രമുഖ നടൻ ഉണ്ണിമുകുന്ദൻ പ്രതിയായ പീഡനക്കേസിൽ ഇന്ന് പരാതിക്കാരിയെ വിസ്‌തരിക്കും. എറണാകുളം സിജെഎം കോടതിയിലാണ് വിസ്താരം. ഉണ്ണിമുകുന്ദൻ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി യുവതി പരാതിപ്പെട്ടിരുന്നു.

യുവതിക്ക് പൊലീസ് സംരക്ഷണം വേണമെന്നും നടന്‍റെ ജാമ്യം റദ്ദാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഉണ്ണിമുകുന്ദനിൽ നിന്ന് ഭീഷണി നേരിടുന്നതിനാലാണിതെന്നാണ് വിശദീകരണം.

കഴിഞ്ഞ ഓഗസ്റ്റ് 23ന് നടന്ന സംഭവത്തിൽ സെപ്റ്റംബർ 15നാണ് യുവതി പരാതി നൽകിയത്. ഉണ്ണിമുകുന്ദന്‍റെ വീട്ടിൽ സിനിമയുടെ തിരക്കഥ പറയാൻ ചെന്നപ്പോൾ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി ഉന്നയിച്ച പരാതി. അതേസമയം ഇത് വ്യാജപരാതിയാണെന്നും യുവതിയുടേത് തന്റെ പക്കൽ നിന്നും പണം തട്ടാനുളള ശ്രമമാണെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ