scorecardresearch

പി.കെ.ശശിക്കെതിരായ പീഡന പരാതി പഠിച്ചശേഷം കൈകാര്യം ചെയ്യുമെന്ന് വി.എസ്

ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി.കെ.ശശി ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ വനിതാ നേതാവാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്

ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി.കെ.ശശി ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ വനിതാ നേതാവാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്

author-image
WebDesk
New Update
VS Achuthanandhan, Justice Chidambaresh speech, വി.എസ്.അച്യൂതാനന്ദൻ, ജസ്റ്റിസ് ചിദംബരേഷ്, ie malayalam, ഐഇ മലയാളം

പാലക്കാട്: പി.കെ.ശശിക്കെതിരായ പീഡന പരാതി പഠിച്ചശേഷം ശരിയായി കൈകാര്യം ചെയ്യുമെന്ന് വി.എസ്.അച്യുതാനന്ദൻ. പാർട്ടിക്ക് പരാതിയ കിട്ടിയെന്നും പറയുന്ന തീയതിയും മാധ്യമങ്ങൾ പറയുന്നതും തമ്മിൽ പൊരുത്തമുണ്ടോയെന്ന് പരിശോധിക്കണം. അതിനുശേഷം ആവശ്യമായതെല്ലാം ചെയ്യുമെന്ന് വിഎസ് പറഞ്ഞു.

Advertisment

അതേസമയം, ശശിക്കെതിരായ പരാതി സർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി ഇ.പി.ജയരാജൻ വ്യക്തമാക്കിയത്. പരാതി ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കേണ്ടതില്ല. പാർട്ടിയുടെ പരിഗണനയിലുളള വിഷയത്തിൽ പാർട്ടി തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി.കെ.ശശി ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ വനിതാ നേതാവാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനാണ് യുവതി പരാതി നൽകിയത്. രണ്ടാഴ്ച മുമ്പാണ് വനിതാ നേതാവ് വൃന്ദയ്ക്ക് പരാതി നൽകിയത്. യുവതി പരാതി ഇ-മെയില്‍ വഴി അയച്ചതായി ജ​ന​റൽ സെ​ക്ര​ട്ട​റി സീതാറാം യെച്ചൂരി വ്യക്തമാക്കി.

യു​വതി സീ​താ​റാം യെ​ച്ചൂ​രി​ക്ക് നൽ​കിയ പ​രാ​തി​യിൽ ഗു​രു​ത​ര​മായ ആ​രോ​പ​ണ​ങ്ങളാണുളളത്. മ​ണ്ണാർ​ക്കാ​ട് ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സിൽ വി​ളി​ച്ചു​വ​രു​ത്തി പീഡിപ്പിച്ചതായി പ​രാ​തി​യിൽ ആരോപിക്കുന്നു. നി​ര​ന്ത​ര​മാ​യി ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചി​രു​ന്നു. ഫോ​ണി​ലൂ​ടെ​യും അ​ശ്ലീല സം​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നു തുടങ്ങിയ​വ​യാ​ണ് എംഎൽഎ​യ്ക്കെ​തി​രെ ഉ​ന്ന​യി​ച്ചിരിക്കുന്ന ആ​രോ​പ​ണ​ങ്ങൾ. ഇ​തി​ന്റെ 15 മി​നി​റ്റ് ദൈർ​ഘ്യ​മു​ള്ള ഓ​ഡി​യോ ക്ളി​പ്പിങ് സ​ഹി​ത​മാ​ണ് യു​വ​തി പാർ​ട്ടി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി നൽ​കി​യ​ത്. എംഎൽഎ വി​ളി​ച്ച​തി​ന്റെ ഫോൺ വി​ശ​ദാം​ശ​ങ്ങ​ളും പ​രാ​തി​ക്കൊ​പ്പം നൽ​കി​യി​ട്ടു​ണ്ട്.

Advertisment
Rape Cases Vs Achuthanandan Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: