തിരുവനന്തപുരം: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവാദ സ്വാമി ഗംഗേശാനന്ദയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പോക്സോ കോടതിയാണ് സ്വാമിയെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ഇതിനിടെ സ്വാമിക്ക് മതിയായ ചികിത്സ നൽകണമെന്നും കോടതി നിർദേശിച്ചു. 3 ദിവസം ഗംഗേശാനന്ദയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യും.

പീഡനശ്രമം ചെറുക്കുന്നതിനിടെ പെൺകുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചിരുന്നു. സംഭവത്തിൽ പീഡനശ്രമത്തിനുൾപ്പടെ ശക്തമായ വകുപ്പുകൾ ഉപയോഗിച്ചാണ് പൊലീസ് സ്വാമിക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാൽ പീഡനവിവരം പുറത്തായതിന് ശേഷം പരാതി നൽകിയ പെൺകുട്ടിയെ തള്ളി കുട്ടിയുടെ അമ്മ രംഗത്ത് വന്നിരിക്കുന്നു. ഇവൾക്ക് മാനസീകാസ്വാസ്ഥ്യം ഉണ്ടെന്നായിരുന്നു അമ്മയുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ