കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതന്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിന്‍മേല്‍ എളമക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
10 വര്‍ഷം മുന്‍പ് കൊച്ചിയില്‍ വച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയില്‍ നിന്നും പരാതി ലഭിച്ചതായും നിയമനടപടികളിലേക്ക് കടന്നിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് ഇന്നലെ സ്ഥിരീകരിച്ചു.
സുഹൃത്തിന്റെ കൈയില്‍ നിന്ന് ലഭിച്ച ബാലചന്ദ്ര കുമാറിന്റെ നമ്പരിലേക്ക് ജോലി ആവശ്യപ്പെട്ടാണ് വിളിച്ചത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി കോച്ചിയിലെ പുതുക്കലവട്ടത്തുള്ള സിനിമാ ഗാനരചയിതാവിന്റെ വിട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ ആരോപണം.
പരാതിപ്പെടുമെന്ന് പറഞ്ഞെങ്കിലും പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും ബാലചന്ദ്രകുമാര്‍ ഭീഷണപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. നടിയ്ക്ക് നീതി ലഭിക്കുന്നതിനായി ചാനലുകളിലെത്തി സംസാരിക്കുന്നത് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി മുന്നോട്ട് പോകാമെന്ന തീരുമാനത്തിലെത്തിയതെന്നും യുവതി പറയുന്നു.
Also Read: ഇന്ന് ലോക്ക്ഡൗണിന് സമാനം; ആവശ്യ സര്‍വീസുകള്‍ക്ക് അനുമതി; നിയന്ത്രണങ്ങള്‍ ഇങ്ങനെ