scorecardresearch

14 കാരിയെ പീഡിപ്പിച്ച് നാടുവിട്ടു, മതം മാറി പാസ്റ്ററായി; ട്യൂഷൻ അധ്യാപകൻ 24 വർഷത്തിനു ശേഷം അറസ്റ്റിൽ

തിരുവനന്തപുരം നിറമണ്‍കര സ്വദേശി മുത്തുകുമാറിനെയാണ് വഞ്ചിയൂര്‍ പൊലീസ് തമിഴ്നാട്ടിൽ പിടികൂടിയത്

തിരുവനന്തപുരം നിറമണ്‍കര സ്വദേശി മുത്തുകുമാറിനെയാണ് വഞ്ചിയൂര്‍ പൊലീസ് തമിഴ്നാട്ടിൽ പിടികൂടിയത്

author-image
WebDesk
New Update
Rape accused tutor Arrested

മുത്തുകുമാർ (എക്സ്‌പ്രസ് ഫൊട്ടോ)

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട് ഒളിവിൽ കഴിഞ്ഞ ട്യൂഷൻ അധ്യാപകൻ 24 വർഷത്തിനു ശേഷം അറസ്റ്റിൽ. 2001 കുറ്റകൃത്യം നടത്തി ഒളിവിൽ പോയ തിരുവനന്തപുരം സ്വദേശിയാണ് കാൽ നൂറ്റാണ്ടിനു ശേഷം പൊലീസിന്റെ പിടിയിലായത്. ക്രിസ്തുമതം സ്വീകരിച്ച് തമിഴ്നാട്ടിൽ പാസ്റ്ററായി കഴിഞ്ഞിരുന്നു മുത്തുകുമാർ എന്ന അൻപതുകാരനെയാണ് ബുധനാഴ്ച തമിഴ്നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.

Advertisment

2001 ലാണ് കേസിനാസ്പതമായ സംഭവം. 14 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയെ ആണ് പ്രതി ബലാത്സംഗത്തിനിരയാക്കിയത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. പെൺകുട്ടിയെ ക്ലാസിൽ നിന്നും വിളിച്ചുകൊണ്ടുപോയി സ്വന്തം വീട്ടിലെത്തിച്ചായിരുന്നു പീഡനം.

Also Read: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

കേസിൽ അറസ്റ്റിലായ പ്രതിയെ മൂന്ന് മാസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 2001 ൽ ജാമ്യം ലഭിച്ച പ്രതി ഓളിവിൽ പോവുകയായിരുന്നു. പ്രതി മൊബൈൽ കണക്ഷനോ ബാങ്ക് അക്കൗണ്ടോ എടുത്തിരുന്നില്ലെന്ന് പ്രതിയെ പിടികൂടിയ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. വളരെക്കാലമായി കെട്ടിക്കിടക്കുന്ന കേസുകളിൽ ഒന്നായിരുന്നു ഇതെന്നും കഴിഞ്ഞ ഒരു വർഷമായി തിരച്ചിൽ ശക്തമാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisment

Also Read: എറണാകുളം- ബംഗളൂരു വന്ദേഭാരത് ഞായറാഴ്ച മുതൽ; ശനിയാഴ്ച ഫ്ലാഗ് ഓഫ്

ബന്ധുക്കളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ചെന്നൈയിൽ നിന്ന് പിടിയിലാകുന്നത്. വഞ്ചിയൂര്‍ എസ്എച്ചഒ എച്ച്.എസ്.ഷാനിഫ്, എസ്‌ഐ അലക്‌സ്, സിപിഒമാരായ ഉല്ലാസ്, വിശാഖ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം ചെന്നൈയിലെ അയണവാരത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് സംബന്ധിച്ച വിവരം കോടതിയെ അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിന് അനുസരിച്ച്, ബലാത്സംഗം /ലൈംഗികാതിക്രമം എന്നിവയക്ക് ഇരയായ വ്യക്തിയെയോ/വ്യക്തികളെയോ ബാലനീതി നിയമത്തിന്റെ പരിധിയിൽ വരുന്ന കുട്ടിയെയോ തിരിച്ചറിയുന്നതോ അതിലേക്കു നയിക്കുന്നതോ ആയ ഒരു വിവരവും പരസ്യമാക്കാനോ വെളിപ്പെടുത്താനോ പാടില്ല.

Read More:മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം, പരാതിയുമായി കുടുംബം

Trivandrum Arrest Rape

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: