കൊല്ലം: ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികന്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. പ്രതിയെ പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കൊല്ലം കോട്ടാത്തല സെന്റ് മേരീസ് പള്ളിയിലെ വൈദികന്‍ തോമസ് പാറക്കുഴിയാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ 14കാരനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയപ്പോഴാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്.

പള്ളിയില്‍ വൈദിക പഠനത്തിന് എത്തിയ വിദ്യാര്‍ത്ഥിയെയാണ് വൈദികന്‍ പീഡിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് നടപടിയിലേക്ക് നീങ്ങുകയായിരുന്നു. വൈദികനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് എത്തിയ സമയത്താണ് വൈദികന്‍ രക്ഷപ്പെട്ടത്. പൊലീസ് ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ