ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്തിന്റെ കൊലപാതകക്കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അനൂപിന്റെ ബാംഗ്ലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. രഞ്ജിത്ത് കൊലപാതകക്കേസില്‍ മുഖ്യപ്രതികള്‍ കേരളം വിട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജയ് സാഖറെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് കൊലപാതക സംഘത്തിലുണ്ടായിരുന്നു അനൂപ് കസ്റ്റഡിയിലായത്.
ഇന്നലെ എസ് ഡി പി ഐ നേതാവ് കെ. എസ്. ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് ആലുവ പ്രചാരക് അനീഷ് അറസ്റ്റിലായിരുന്നു. ഷാനിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കന്മാര്‍ക്ക് ഒളിത്താവളം ഒരുക്കിയതിനാണ് ജില്ലാ പ്രചാരകിനെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഷാന്‍ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം 15 ആയി.
ഷാനിന്റെ കൊലപാതകം ആര്‍എസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്തതാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഷാനിനെ വധിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
Also Read: സിൽവർലൈൻ കേരളത്തിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാകുന്ന പദ്ധതി: മുഖ്യമന്ത്രി