scorecardresearch
Latest News

രഞ്ജിത്ത് വധക്കേസ്: അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു

Alappuzha murder cases, political killings, arrest, ranjith murder, രഞ്ജിത്ത് വധം, bike found, all party meeting, BJP ബിജെപി നേതാവ് കൊല്ലപ്പെട്ടു, രഞ്ജിത് ശ്രീനിവാസന്‍, SDPI State Secretary, എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി, കെ എസ് ഷാന്‍, Political Killing, രാഷ്ട്രീയ കൊലപാതകം, SDPI, RSS, ആലപ്പുഴ, Kerala Police, പിണറായി വിജയന്‍, Latest News, IE Malayalam, ഐഇ മലയാളം

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അഞ്ചു പേരും എസ് ഡി പി ഐ പ്രവര്‍ത്തരാണെന്നാണ് വിവരം. ഇവർ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് ബൈക്കും കണ്ടെത്തിയതായാണ് വിവരം. ബൈക്കിൽ രക്തക്കറ കണ്ടെത്തിയതായും വിവരമുണ്ട്.

എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രഞ്ജിത്ത് കേസിൽ ആരെയും പിടികൂടാത്തതിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരിന്നു. അതിനിടയിലാണ് നാലുപേർ കസ്റ്റഡിയിലായെന്ന വിവരം പുറത്തുവരുന്നത്.

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും കേസിൽ 12 പ്രതികളാണുള്ളതെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു. ഇവരെ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായും പ്രതികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ഇരു കൊലപാതകങ്ങളിലും ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും എഡിജിപി പറഞ്ഞിരുന്നു.

രഞ്ജിത്തിന്റെ കൊലപാതകം പൊലീസ് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് എഡിജിപി പറഞ്ഞത്. രഞ്ജിത്ത് അത്തരത്തില്‍ അക്രമികള്‍ ലക്ഷ്യമിട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായി യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read: ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം ഇന്ന്; കൂടുതൽ അറസ്റ്റിന് സാധ്യത

രണ്ട് കൊലപാതകങ്ങള്‍ തമ്മില്‍ 12 മണിക്കൂര്‍ ഇടവേള മാത്രമാണുണ്ടായിരുന്നത്. ആദ്യ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മണിക്കൂറുകള്‍ക്കുള്ളില്‍ മനസിലാക്കാനും കുറച്ചാളുകളെ കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞു. ഇത്തരമൊരു സംഭവം നടക്കുമ്പോള്‍ ക്രമസമാധാനമാണ് പ്രധാനം. അതിനായി എല്ലാവരും തിരക്കിലായിരുന്നു. രഞ്ജിത്ത് വധം സംബന്ധിച്ച് ഒരു വിവരവുമില്ലായിരുന്നു. ആരും പ്രതീക്ഷിച്ചില്ലെന്നതിനാൽ ആ കൊലപാതകം തടയാന്‍ സാധിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചിരുന്നെങ്കില്‍ അത് തടയാമായിരുന്നുവെന്നും എഡിജിപി പറഞ്ഞു.

ഷാനിനെ കൊലപ്പെടുത്തിയ കേസിൽ മണ്ണഞ്ചേരി സ്വദേശികളായ രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ലെന്നും ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്നും പൊലീസ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ranjith murder case police investigation custody arrest