കൊല്ലം: ആളുമാറി മർദനത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് പിടിയിലായത്. മർദനമേറ്റ ഐടിഐ വിദ്യാർഥിയായ രഞ്ജിത് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വിനീതിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം രഞ്ജിത്തിനെ വീട്ടിൽ കയറി മർദിച്ചത്. ആ പെൺകുട്ടിയെ പരിചയമില്ലെന്ന് പലവട്ടം ആവർത്തിച്ചിട്ടും മർദനം തുടരുകയായിരുന്നു. മർദനത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം കൊല്ലം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്കരിക്കും.
അതേസമയം, നേരത്തെ പരാതി നൽകിയിട്ടും വിനീതിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായില്ല എന്ന ആക്ഷേപം ശക്തമാണ്. വിനീതിന്റെ പേര് ഉൾപ്പെടെ പൊലീസിന് പരാതി നൽകിയതാണെന്ന് രഞ്ജിത്തിന്റെ മാതാപിതാക്കളും വ്യക്തമാക്കിയിരുന്നു.