ന്യൂഡൽഹി: രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ടുള്ള എം.ടി.വാസുദേവൻ നായരുടെ ഹർജിയിലെ നടപടികൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. രണ്ടാമൂഴം കേസിൽ സംവിധായകൻ വി.എ.ശ്രീകുമാറിനെതിരെ എംടി നൽകിയ ഹർജിയിലെ നടപടികൾക്കാണ് സുപ്രീം കോടതി സ്റ്റേ നൽകിയിരിക്കുന്നത്.

ശ്രീകുമാർ നൽകിയ ഹർജിയിൽ എം.ടി.വാസുദേവൻ നായർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്‌ചക്കകം എം.ടി. മറുപടി നൽകണം. കോഴിക്കോട് മുൻസിഫ് കോടതിയിൽ എം.ടി. നൽകിയ ഹർജിയിലെ നടപടികൾ ആണ് സ്റ്റേ ചെയ്‌തത്.

Kerala Weather: ഫെബ്രുവരി 20 വരെ കേരളത്തിൽ വരണ്ട കാലാവസ്ഥ

എംടി മൂലം കോടികളുടെ നഷ്ടം സംഭവിച്ചുവെന്നും സിനിമയ്ക്ക് വേണ്ടി മുടക്കിയ ചെലവും നഷ്ടവും തിരക്കഥാകൃത്തായ എം.ടി.വാസുദേവൻ നായർ നികത്തണമെന്നും ആവശ്യപ്പെട്ടാണ് വി.എ.ശ്രീകുമാർ മേനോൻ കോടതിയെ സമീപിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കരാർ ആദ്യം ലംഘിച്ചത് എംടി ആണെന്നും ശ്രീകുമാർ ആരോപിച്ചു.

രണ്ട് കോടി രൂപയാണ് തിരക്കഥയ്ക്ക് പ്രതിഫലമായി നിശ്ചയിച്ചത്. കൂടാതെ ‘രണ്ടാമൂഴം’ പ്രോജക്ടിനായി നാല് വര്‍ഷത്തെ ഗവേഷണത്തിനും പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ക്കും മറ്റുമായി 12.5 കോടി രൂപയും താൻ ചെലവാക്കിയിട്ടുണ്ടെന്നും സംവിധായകൻ പറയുന്നു. ചെലവാക്കിയ മുഴുവന്‍ തുകയും പലിശയും ഉള്‍പ്പെടെ 20 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്.

Read Also: ഷഹീൻബാഗ് സമരക്കാരെ ഉടനടി ഒഴിപ്പിക്കണമെന്ന ആവശ്യം തള്ളി; കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി

നിർമാതാവും സംവിധായകനുമായ ശ്രീകുമാറിനൊപ്പം എംടി പലവട്ടം ചര്‍ച്ച നടത്തി തിരക്കഥയുടെ അന്തിമ രൂപം നല്‍കിയപ്പോഴേക്കും പതിനെട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു. തിരക്കഥയ്ക്ക് അന്തിമരൂപമായതിന് ശേഷം മാത്രമാണ് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവ ആരംഭിക്കാന്‍ കഴിഞ്ഞത്. ഈ കാലയളവ് കണക്കാതെയാണ് എംടി സമയം തെറ്റിച്ചു എന്ന വാദം മുന്‍നിര്‍ത്തി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അതുവരെ എംടിയെ വിശ്വസിച്ച് പണമിറക്കുകയും ‘രണ്ടാമൂഴം’ എന്ന തിരക്കഥയെ ഒരു പരിപൂർണ പ്രോജക്ടായി മാറ്റുവാനും ചെയ്ത ശ്രമങ്ങളെല്ലാം ഇതുവഴി വെറുതെയായി പോയെന്നും ശ്രീകുമാർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.