കോഴിക്കോട്:മാസപ്പിറവി ദൃശ്യമായതോടെ കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം. കാപ്പാടും തമിഴ്നാട് കുളച്ചലിലുമാണ് മാസപ്പിറവി കണ്ടത്. മാസപ്പിറ കണ്ടതിനാല്‍ വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു.
പകല്‍ ഭക്ഷണ പാനീയങ്ങളുപേക്ഷിച്ചും രാത്രിയില്‍ സമൂഹ നമസ്‌കാരവും പ്രാര്‍ഥനയുമായി കഴിച്ചു കൂട്ടിയും ഒരു മാസക്കാലം. പ്രാര്‍ഥനകളും സദ്ചര്യകളുമായി വിശ്വാസിയുടെ സമ്പൂര്‍ണ സംസ്‌കരണമാണ് നോമ്പിലൂടെ നടക്കുന്നത്. ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്.