‘സിപിഎം നേതാക്കൾ വധഭീഷണി മുഴക്കി;’ രമ്യ ഹരിദാസിന്റെ പരാതിയിൽ പെ‍ാലീസ് കേസെടുത്തു

“മണ്ഡലത്തിൽ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെ ഭീഷണി തികഞ്ഞ ഫാസിസമാണ്,” രമേശ് ചെന്നിത്തല പറഞ്ഞു

Ramya Haridas Alathur amp

പാലക്കാട്: സിപിഎം നേതാക്കൾ വധഭീഷണിമുഴക്കിയെന്ന ആലത്തൂർ എംപി രമ്യ ഹരിദാസിന്റെ പരാതിയിൽ പെ‍ാലീസ് കേസെടുത്തു. ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എംഎ നാസർ, പഞ്ചായത്ത് അംഗം നജീബ് എന്നിവർ അടക്കം ഒമ്പത് പേർക്കെതിരെയാണ് കേസെടുത്തത്.

ആലത്തൂർ ടൗണിൽവച്ച് നാസറിന്റ നേതൃത്വത്തിലുള്ള സംഘം തന്നെ തടഞ്ഞു നിർത്തുകയും സ്ത്രീതത്വത്തെ അപമാനിക്കുന്നവിധം സംസാരിക്കുകയും വധഭീഷണിമുഴക്കുകയും ചെയ്തെന്ന് എംപി പരാതിയിൽ പറഞ്ഞു. ഹരിതകർമസേന അംഗങ്ങളെ കണ്ടു തിരിച്ചുപേ‍ാകാൻ നിൽക്കുമ്പേ‍ാഴാണ് സംഭവമെന്നും എംപി പറഞ്ഞു.

സംഭവത്തെത്തുടർന്ന് എംപി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. വധഭീഷണി മുഴക്കിയ അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

അതേസമയം, എം.പിക്ക് റോഡിൽ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Read More: അതൃപ്തിയുമായി ആര്‍.എസ്.എസും സംസ്ഥാന നേതാക്കളും; സുരേന്ദ്രന് മുന്നറിയിപ്പ് നല്‍കി ദേശിയ നേതൃത്വം

“സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തിയത്. മണ്ഡലത്തിൽ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെ ഭീഷണി തികഞ്ഞ ഫാസിസമാണ്,” ചെന്നിത്തല പറഞ്ഞു.

“ആലത്തൂരിൽ രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ സി.പി.എം അക്രമികളെ അറസ്റ്റ് ചെയ്യണം. കേസിൽ പോലീസ് നടപടി സ്വീകരിക്കണം,” ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ramya haridas mp death threat complaint against cpm local leaders

Next Story
മരണ സംഖ്യ 200ന് മുകളിൽ; 11,584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com