/indian-express-malayalam/media/media_files/uploads/2019/04/ramya-haridas.jpg)
തൃശൂര്‍: സീറ്റ് നൽകാത്തതിന്റെ പേരിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിള കോൺഗ്രസ് മുൻ പ്രസിഡന്റ് ലതിക സുഭാഷിനെ തള്ളി ആലത്തൂർ എംപി രമ്യ ഹരിദാസ്. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഒരു പ്രശ്നവും ഇല്ലെന്നും സ്ത്രീകൾക്ക് പട്ടികയിൽ പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താൻ കഴിയില്ലെന്നും രമ്യ തൃശൂരിൽ പറഞ്ഞു സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളുടെ എണ്ണം കുറവാണെന്ന് അഭിപ്രായം ഇല്ല. ജയസാധ്യത നോക്കിയാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ലതിക സുഭാഷിന് പ്രതിഷേധിക്കേണ്ട സാഹചര്യം ഇല്ലെന്നും അവർ പ്രകടിപ്പിച്ചത് സ്വന്തം വികാരമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. ലതിക സ്വതന്ത്ര സ്ഥാനാർഥിയാകുമെന്നു കരുതുന്നില്ല. ഇത് സംബന്ധിച്ച വാർത്തകൾ എല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.
Read More: പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് ഫോർവേഡ് ബ്ലോക്ക്; പുതിയ സ്ഥാനാർഥിയെ തേടി യുഡിഎഫ്
അതേസമയം, സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് ലതിക സുഭാഷിന്റെ തീരുമാനം. പ്രവർത്തകരുടെ യോഗം വിളിച്ച ലതിക വൈകിട്ട് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. എഐസിസി കെപിസിസി അംഗത്വങ്ങള്‍ ലതികാ സുഭാഷിനൊപ്പം രാജിവച്ചു. ലതികയെ അനുനയിപ്പിക്കാൻ എ.കെ.ആന്റണി ഉൾപ്പെടെയുള്ള നേതാക്കളുടെ ഊർജിത ശ്രമം തുടരുന്നു.
വനിതകളില്‍ മല്‍സരിപ്പിക്കേണ്ടത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരെയാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവരെ കൊണ്ടുവന്നതുകൊണ്ട് കാര്യമില്ല. ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപ്പിനില്‍ മല്‍സരിക്കാന്‍ തയ്യാറായിരുന്നെന്നും ലതികാ സുഭാഷ് കോട്ടയത്ത് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.