Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

ഉമ്മൻചാണ്ടിയെ അനുകരിച്ച് പിഷാരടി; താൻ പഴയ കോൺഗ്രസുകാരനെന്ന് ഇടവേള ബാബു

ഒരു ഭയവും കൂടാതെ അടുത്തേക്ക് പോകാൻ സാധിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളതെന്നും അടുത്ത സർക്കാർ യുഡിഎഫിന്റേതായിരിക്കുമെന്നും രമേഷ് പിഷാരടി

ആലപ്പുഴ: നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കൊപ്പം നടനും നിർമാതാവും താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവും കോൺഗ്രസിൽ.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’ ഹരിപ്പാട് എത്തിയപ്പോൾ നടന്ന പരിപാടിയിൽ ഇരുവരും പങ്കെടുത്തു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുകരിച്ചാണ് രമേഷ് പിഷാരടി കോൺഗ്രസ് വേദിയിൽ കെെയടി വാങ്ങിക്കൂട്ടിയത്. ഒരു ഭയവും കൂടാതെ അടുത്തേക്ക് പോകാൻ സാധിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളതെന്നും അടുത്ത സർക്കാർ യുഡിഎഫിന്റേതായിരിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു.

“മാധ്യമങ്ങളിൽ താൻ കോൺഗ്രസിലേക്ക് എന്നാണ് സ്ക്രോൾ പോകുന്നത്. അതിൽ ‘ലേക്ക്’ എന്നുള്ളത് വേണ്ട. ഞാൻ പഴയ കോൺഗ്രസുകാരനാണ്. കോളേജിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ഞങ്ങൾക്കിടയിൽ പലരും കോൺഗ്രസ് അനുഭാവികൾ തന്നെയാണ്. അത് തുറന്നുപറയാൻ ഇപ്പോഴാണ് പലർക്കും അവസരം ലഭിക്കുന്നത്,” ഐശ്വര്യ കേരള യാത്ര വേദിയിൽ ഇടവേള ബാബു പറഞ്ഞു.

Read Also: ‘ഉദ്യോഗാർഥികളുടെ കാലു പിടിക്കേണ്ടത് ഈ വ്യക്തി, മുട്ടിലിഴയേണ്ടതും മറ്റാരുമല്ല’; ഉമ്മൻചാണ്ടിക്കെതിരെ പിണറായി

കോണ്‍ഗ്രസിന്റെ ഭാഗമായി പ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കുമെന്ന് രമേഷ് പിഷാരടി നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിഷാരടി മത്സരിക്കില്ലെന്നാണ് റിപ്പോർട്ട്. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പിഷാരടി നേരത്തെ ചർച്ച നടത്തി.

പിഷാരടിയുടെ വരവ് കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് നടനും കോൺഗ്രസ് അനുഭാവിയുമായ ധർമജൻ ബോൾഗാട്ടി പറഞ്ഞു. പിഷാരടി കോൺഗ്രസിൽ ചേരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. പിഷാരടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ധർമജൻ.

Read Also: മലയാള സിനിമയോടുള്ള അവഹേളനം; സലിം കുമാറിനെ മാറ്റിനിർത്തിയതിൽ രൂക്ഷ വിമർശനവുമായി ചെന്നിത്തല

കോൺഗ്രസിലെ യുവ നേതാക്കളുടെ ഇടപെടലാണ് പിഷാരടിയെ പാർട്ടിയിലേക്ക് എത്തിച്ചതെന്നാണ് സൂചന. ഷാഫി പറമ്പില്‍, പി.സി.വിഷ്‌ണുനാഥ്, വി.ഡി.സതീശന്‍, കെ.എസ്.ശബരീനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതാക്കളുമായി രമേഷ് പിഷാരടി ചര്‍ച്ച നടത്തിയിരുന്നു.

സ്റ്റേജ് ഷോകളിലൂടെ ഏറെ സുപരിചിതനാണ് രമേഷ് പിഷാരടി. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ കൂടുതൽ ശ്രദ്ധേയനായി. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പഞ്ചവർണതത്ത, മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഗാനഗന്ധർവൻ എന്നീ സിനിമകൾ സംവിധാനം ചെയ്‌തത് രമേഷ് പിഷാരടിയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ramesh pisharadi joins congress

Next Story
4937 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 5439 പേർക്ക് രോഗമുക്തിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express