scorecardresearch

മന്ത്രിമാരെ നിലയ്ക്ക് നിർത്തിയിട്ട് കോൺഗ്രസുകാരെ ഉപദേശിച്ചാൽ മതി; പിണറായിയോട് ചെന്നിത്തല

വി.ടി.ബൽറാമിന്റെ പ്രസ്‌താവനയെ അനുകൂലിക്കുന്നില്ലെന്നും വിശദീകരണം

വി.ടി.ബൽറാമിന്റെ പ്രസ്‌താവനയെ അനുകൂലിക്കുന്നില്ലെന്നും വിശദീകരണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
;ചെന്നിത്തല, നിയമസഭ, കൈയ്യാങ്കളി കേസ്, Chennithala, Legislative Assembly, MLA clash

തിരുവനന്തപുരം: സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരെ നിലയ്ക്ക് നിർത്തിയിട്ട് മതി കോൺഗ്രസുകാർക്ക് സാരോപദേശം നൽകുന്നതെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്. എകെജിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പരാമർശം നടത്തിയ ബൽറാമിനെതിരെ മുഖ്യമന്ത്രി ഉയർത്തിയ വിമർശനങ്ങൾക്കാണ് മറുപടി.

Advertisment

അതേസമയം, എകെജിക്കെതിരെ വി.ടി.ബൽറാമിന്റെ പരാമർശത്തെ രമേശ് ചെന്നിത്തല തള്ളി. വ്യക്തിപരമായ അധിക്ഷേപങ്ങളെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. "അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോൾ നേതാക്കളും പ്രവർത്തകരും ജാഗ്രത പുലർത്തണം", അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇക്കാര്യത്തിൽ കോൺഗ്രസിനെ വിമർശിക്കുന്ന സിപിഎം നേതാക്കളിൽ പലരും നെഹ്റു കുടുംബത്തെ അധിക്ഷേപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"ഇത്തരം പരാമർശത്തിനോട് കോൺഗ്രസിന് യോജിപ്പില്ല.എകെജിയെ മാത്രമല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. ദീർഘകാലം പൊതുരംഗത്ത് സേവനമനുഷ്ഠിച്ച ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ എ.കെ.ഗോപാലനെ പോലുള്ള വ്യക്തികളെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. സാമൂഹ്യമാധ്യമങ്ങളിലും പൊതുജനങ്ങൾക്കിടയിലും അഭിപ്രായ പ്രകടനം നടത്തുമ്പോൾ പാർട്ടി നേതാക്കളും പ്രവർത്തകരും തികഞ്ഞ ജാഗ്രത പുലർത്തേണ്ടതാണ്", ചെന്നിത്തല പറഞ്ഞു.

"എകെജിയെ സംബന്ധിച്ച് ഉയർന്ന പരാമർശത്തിന്റെ പേരിൽ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഞാൻ വായിച്ചു. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങൾ മറ്റുള്ളവരെ പുലഭ്യം പറയുന്നത് മുഖ്യമന്ത്രി എന്തുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു? ഗാന്ധി കുടുംബം മുതൽ ഡോ.മൻമോഹൻ സിങ്, സംസ്ഥാനത്തെ മുൻമുഖ്യമന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കന്മാരെയും മന്ത്രിമാരെയും സിപിഎം പാർട്ടി നേതാക്കന്മാർ അടച്ചാക്ഷേപിക്കുകയാണ്‌. സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിർത്തിയ ശേഷം മതി കോൺഗ്രസുകാരോടുള്ള സാരോപദേശം" ചെന്നിത്തല വ്യക്തമാക്കി.

Congress Vt Balram Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: